Image

പി ശ്രീകുമാറിന് ഹരിദ്വാര്‍ മിത്രമണ്ഡല്‍ മാധ്യമ പുരസ്‌ക്കാരം

Published on 02 October, 2018
പി ശ്രീകുമാറിന് ഹരിദ്വാര്‍ മിത്രമണ്ഡല്‍  മാധ്യമ പുരസ്‌ക്കാരം
അഹമ്മദാബാദ്:  ഹരിദ്വാര്‍ മിത്രമണ്ഡല്‍ ഏര്‍പ്പെടുത്തിയ ദേശിയ മാധ്യമ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. ജന്മഭുമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍ ,പഞ്ചാല്‍ ജഗത് സീനിയര്‍ റിപ്പോര്‍ട്ടര്‍  നാരായണ്‍ ഭായി, സ്‌മൈല്‍ പഌ് ചീഫ് എഡിറ്റര്‍ ഡോ. വെങ്ങാനൂര്‍ ബാലകൃഷ്ണന്‍,  സമാചാര്‍ ചീഫ് എഡിറ്റര്‍ ഭാസ്‌ക്കരന്‍, എന്നിവര്‍  സീമ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ ഗോപാലകൃഷ്ണനില്‍ നിന്ന് അവര്‍ഡുകള്‍ ഏറ്റു വാങ്ങി. പ്രമുഖ ഹിന്ദി നടന്‍ ഗ്യാന്‍ശ്യാം നായിക്, സാമൂഹ്യ പ്രവര്‍ത്തകന്‍ മഖന്‍ ഭായി പട്ടേല്‍, ബ്രഹ്മ കുമാരിസ് അഹമ്മദാബാദ് മേധാവി നന്ദിനി ബെന്‍, ഹരിദ്വാര്‍ മിത്രമണ്ഡല്‍ അധ്യക്ഷന്‍ ഹരിഭായി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹരിദ്വാര്‍ മിത്രമണ്ഡല്‍ ട്രസ്റ്റ്  ചെയര്‍മാന്‍ പ്രവീണ്‍ ഭായി ഉപാധ്യായ ഐപിഎസ്  അധ്യക്ഷം വഹിച്ചു.

പി ശ്രീകുമാറിന് ഹരിദ്വാര്‍ മിത്രമണ്ഡല്‍  മാധ്യമ പുരസ്‌ക്കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക