Image

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധിക്കെതിരെ ന്യൂയോര്‍ക്ക് അയ്യപ്പ സേവാസംഘം പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു

ജയപ്രകാശ് നായര്‍ Published on 02 October, 2018
ശബരിമല സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധിക്കെതിരെ ന്യൂയോര്‍ക്ക് അയ്യപ്പ സേവാസംഘം പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘം പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 6ാം തിയ്യതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഫ്‌ളഷിംഗ് ശ്രീ മഹാഗണപതി ക്ഷേത്രാങ്കണത്തില്‍ അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍ സമ്മേളിച്ച് പ്രതിഷേധ യോഗം കൂടും. തുടര്‍ന്ന് അയ്യപ്പ സന്നിധിയില്‍ അഖണ്ഡ നാമജപവും ഭജനയും നടത്തും. 

സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റിഷന്‍ കൊടുക്കുന്നതിനുള്ള പന്തളം കൊട്ടാരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ എല്ലാ കാര്യങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കുവാനും അതോടൊപ്പം രാഹുല്‍ ഈശ്വര്‍, അയ്യപ്പ സേവാ സമാജം, മറ്റു ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ക്ഷേത്രാചാര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയും നല്‍കും.   

ന്യൂയോര്‍ക്കിലെ അയ്യപ്പസേവാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നതിനും അഖണ്ഡ നാമജപത്തില്‍ പങ്കുചേരുവാനും എല്ലാ അയ്യപ്പ ഭക്തരുടെയും സാന്നിദ്ധ്യ സഹായ സഹകരണങ്ങള്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:  അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് (845) 5483938, സെക്രട്ടറി സജി കരുണാകരന്‍ (631) 8895012, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ രാമചന്ദ്രന്‍ നായര്‍ (917)9021531,  ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ കുന്നപ്പള്ളില്‍ രാജഗോപാല്‍ (917) 4440466. 

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധിക്കെതിരെ ന്യൂയോര്‍ക്ക് അയ്യപ്പ സേവാസംഘം പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു
Join WhatsApp News
Appukuttan Nair 2018-10-02 09:29:12
വാസ്തവത്തിൽ ഈ പ്രേധിക്ഷേധം ഇന്ത്യയിൽ വച്ചാണ് നടത്തണ്ടത്. ഡെൽഹിയിലോ കേരളത്തിലോ ആണെങ്കിൽ നന്നായിരുന്നു. ഇതിനു ന്യൂ യോർക്ക് എന്ത് പിഴച്ചു. 
Modi A 2018-10-03 08:54:43
Thalayil althamassamulla oralenkilum evattkalude kootathil ondallo! Samadhanam!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക