Image

എന്റെ ദൈവത്തിനൊരു തുറന്ന കത്ത് (രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ)

Published on 02 October, 2018
എന്റെ ദൈവത്തിനൊരു തുറന്ന കത്ത് (രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ)
ഈശ്വരനോട് പ്രാര്‍ത്ഥിക്കുകയോ പ്രാര്‍ത്ഥിക്കാതെ ഇരിക്കുകയോ ചെയ്യുന്നത് ഓരോ ഈശ്വര വിശ്വാസികളുടെയും വ്യക്തിപരമായ കാര്യം ആണ് . ആരുടേയും വിശ്വാസത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല . ഒരു ഈശ്വരനെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല . ഒരു വിശ്വാസികളുടെയും ഉറച്ച വിശ്വാസത്തെ ഞാന്‍ ഹനിക്കുന്നില്ല ..

എങ്കിലും ഞാന്‍ എന്റെ ദൈവത്തോട് ചോദിക്കുന്നു ...

ബാലഭാസ്കര്‍ ലക്ഷ്മി ദമ്പതികളുടെ വിവാഹ ശേഷം നീണ്ട 16 വര്‍ഷക്കാലം കാത്തിരുന്നു ആറ്റുനോറ്റുണ്ടായ തേജസ്വിനി എന്ന ആ പൊന്നോമന പുത്രിയുടെ വളര്‍ച്ചയുടെ മുന്നോട്ടുള്ള പടവുകള്‍ അനായാസേന മുന്നേറി വിജയം വരിക്കുവാനായി നേര്‍ന്ന നേര്‍ച്ച കാഴ്ചകള്‍ നിറവേറ്റി മടങ്ങും വഴിയില്‍ മണിക്കൂറുകള്‍ കഴിയും മുന്‍പേ ആ പിഞ്ചു കുഞ്ഞിനേയും , ആ കുഞ്ഞിന്റെ വിറങ്ങലിച്ച മുഖം ഒരിക്കല്‍ കൂടി കാണും മുന്‍പേ ആ പിതാവിനെയും നീ തിരിച്ചു വിളിച്ചു .
...എന്തിനെന്ന് ചോദിക്കുവാന്‍ ഞങ്ങള്‍ക്കാവുന്നില്ല .

ഇനി ബാക്കിയായി നീ ശേഷിപ്പിച്ച ആ മാതാവിനു
ഓര്‍മ്മകള്‍ തിരിച്ചു കിട്ടുമ്പോള്‍ ... ഒരു നിമിഷം നീ ഓര്‍ത്തോ അവരുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ? .. നിനക്കറിയുമോ ....നിന്റെ ക്രൂരത എത്ര വലുതായിരുന്നു എന്ന് .

ആറ്റു നോറ്റുണ്ടായ ആ പിഞ്ചോമനെയും സ്‌നേഹനിധിയായ പ്രാണ പ്രിയനായ ഭര്‍ത്താവിനെയും അടര്‍ത്തിയെടുത്ത ആ ഓര്‍മകളിലൂടെ ആ ലക്ഷ്മിയെ ഇഞ്ചിഞ്ചായി കൊല്ലാതെ കൊല്ലുന്ന എന്റെ ഈശ്വരാ നീ എത്ര ക്രൂരന്‍ ആണ് .

നിന്നോടുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടു . നിന്റെ മുന്‍പില്‍ ആര്‍ക്കോ വേണ്ടി ചരടില്‍ ആടുന്ന കളിപ്പാവകള്‍ ആണ് എന്നും ഞങ്ങള്‍ എന്ന സത്യം അറിഞ്ഞിട്ടും ഞങ്ങള്‍ ഇന്നും നിനക്കുവേണ്ടി തെരുവില്‍ യുദ്ധം ചെയ്യുന്നു . പ്രകമ്പനം കൊള്ളിക്കുന്ന പ്രതിക്ഷേധ ജാഥകള്‍ സങ്കടിപ്പിക്കുന്നു . അതെ ..ഇന്നും എന്നും നിന്നെ കൈയിലെ ചരടില്‍ ആടുന്ന വെറും കളിപ്പാവകള്‍ മാത്രം ഞങ്ങള്‍ ......
Join WhatsApp News
ദൈവം 2018-10-02 23:43:02
കിട്ടിയെനിക്ക്  നീ അയച്ച കത്ത് 
ആരോ അത് മുൻപേ തുറന്നിരുന്നു
ഈയിടെ ആയിട്ട് തുറന്ന് കത്ത് 
ഒട്ടേറെ എത്തുന്നുണ്ട് ഇങ്ങിവിടെ 
ഏതോ മലയാളി ആയിരിക്കാം 
അല്ലാതെ ഇപ്പണി ആരു ചെയ്യും ?
വല്ലോന്റേം കത്തിൽ ഒളിഞ്ഞു നോക്കാൻ 
പണ്ടേ മലയാളി മിടുക്കനല്ലേ 
എന്നാലും കേൾക്കുക ദയവു ചെയ്ത് 
അച്ഛനല്ലേ ഞാൻ നിന്റ ദൈവമല്ലേ 
ക്ഷമിക്കണം എന്നോട് ദയവു ചെയ്ത് 
എനിക്കിതിൽ പങ്കില്ല ഒട്ടുപോലും 
ദുഃഖം നിങ്ങളെപ്പോലുണ്ടെനിക്കും 
എന്നാൽ ഞാനതിനുത്തരവാദിയല്ല 
ഒരുകുഞ്ഞിന്റെ ജീവൻ തച്ചുടയ്ക്കാൻ 
മനുഷ്യത്വം ഇല്ലാത്തോനല്ല ദൈവം 
ജീവിതം കീഴ്മേൽ മറിഞ്ഞിടുമ്പോൾ
'നിയന്ത്രണം' വിട്ടത് പാഞ്ഞിടുമ്പോൾ 
പഴിചാരുന്നു വെറുതെ  ദൈവത്തിനെ
നിങ്ങൾ ഉണ്ടാക്കിയ ദൈവമല്ലേ 
നിങ്ങടെ സ്വഭാവം എനിക്കുമില്ലേ 
എനിക്കിട്ട് പാര പണിതിടേണ്ട 
തിരിച്ചു ഞാൻ പാര  പണിയും തീർച്ച .
നിന്റെ കർമ്മത്തിൻ ഫലം നിനക്ക് കിട്ടും 
അത് ദൈവത്തിൻ തലയിൽ വച്ചിടല്ലേ 
എന്നാലും ഞാൻ നിന്റെ ദൈവമല്ലെ 
എന്നെ കാക്കേണ്ട ചുമതല നിന്റയല്ലേ ?
എങ്ങോട്ടു പോകാനാ എന്നെവിട്ട് 
അത്രയ്ക്ക് നമ്മൾ അടുത്തുപോയി 
ഇരുമെയ്യാണേലും നമ്മളൊന്നാ 
നീരസം തോന്നീട്ടെന്തു കാര്യം 
മരണം ഇല്ലാത്തോരില്ല ഭൂവിൽ 
എന്നാൽ അറിവില്ലതങ്ങനേന്ന്
എന്നാലും ഞാൻ നിന്റെ ദൈവമല്ലെ 
എന്നെ കാക്കേണ്ട ചുമതല നിന്റയല്ലേ ?
വിശ്വാസംക്കൂട്ടുവാന്‍ 2018-10-03 10:52:41
Sublimated spirituality is a product of Hallucination.
A hallucination occurs under the influence of Drugs.
Poisonous Mushrooms, Marijuana, etc.helped humans to be spiritual.
andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക