Image

വേള്‍ഡ് മലയാളി കൗണ്‌സിലിന്റെ പുതിയ ഗ്ലോബല്‍ പ്രസിഡന്റ് ഗോപാലപിള്ളയ്ക്ക് സ്വീകരണം

Published on 02 October, 2018
വേള്‍ഡ് മലയാളി കൗണ്‌സിലിന്റെ പുതിയ ഗ്ലോബല്‍ പ്രസിഡന്റ് ഗോപാലപിള്ളയ്ക്ക് സ്വീകരണം
ഡാളസ്: സെപ്റ്റംബര്‍ മുപ്പതാം തീയതി ഡാളസില്‍ നടന്ന വേള്‍ഡ് ്മലയാളി കൗണ്‍സില്‍ സ്വീകരണചടങ്ങില്‍ അനുമോദനങ്ങള്‍ അര്‍പ്പിക്കുവാന്‍ ഡാളസിലെ പ്രമുഖനേതാക്കളെല്ലാം സന്നിഹിതരായിരുന്നു. മുന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ്, ജോണ്‍സന്‍ തലച്ചെല്ലൂര്‍ മീറ്റിംഗില്‍ വന്ന എല്ലാവര്‍ക്കും സ്വാഗതംആശംസിച്ചു. ഗോപാലപിള്ളയെ അനുമോദിക്കുകയും അദ്ദേഹത്തിന്റെ ഇതുവരെയുള്ള നിസ്വാര്‍ ത്ഥമായസേവനങ്ങള്‍ക്കു നന്ദിഅറിയിക്കുകയുംചെയ്തു.

പുതിയ ഗ്ലോബല്‍ ഭാരവാഹികളെ വളരെപ്രതീക്ഷയോടുകൂടിയാണ് വേള്‍ഡ ്മലയാളി കൌണ്‍സില്‍അംഗങ്ങള്‍ വരവേല്‍ക്കുന്നത്. അമേരിക്ക റീജിയന്‍ ചെയര്‍മാന്‍, ഫിലിപ്പ് തോമസ് പുതിയ പ്രെസിഡണ്ടിനെ അനു േമാദിക്കുകയും വിഘടിത ഗ്രൂപ്പിനെ ഒന്നിപ്പിക്കുവാന്‍ എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ എന്ന് ആരായുകയുംചെയ്തു.

നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ് നേതാക്കളായ സിസില്‍ ചെറിയാന്‍, പ്രിയ ചെറിയാന്‍, സുകു വര്‍ഗീസ് ,ആന്‍സി തലച്ചെല്ലൂര്‍, ഡാളസ്‌പ്രൊവിന്‍സ് ഭാരവാഹികളായ ജോര്‍ജ് ഫ്രാന്‍സിസ്, ചെറിയാന്‍ അലക്‌സാണ്ടര്‍, വര്ഗീസ് മാത്യു എന്നിവരും ശ്രീ ഗോപാലപിള്ളക്ക് ഊഷ്മളമായ ആശംസകള്‍ അര്‍പ്പിച്ചു.

ശാന്തപിള്ള ചടങ്ങില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദി അറിയിക്കുകയും വേള്‍ഡ്മലയാളീ കൗണ്‍സിലിനെ ഒരുകുടുംബംപോലെയാണു കാണുന്നതെന്ന് അറിയിച്ചു. ഗോപാലപിള്ളയുടെ മറുപടിപ്രസംഗത്തില്‍മ ീറ്റിംഗില്‍ വ ന്നചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വേണ്ടപരിഹാരം കാണുന്നതാണെന്നു വാഗ്ദാനംചെയ്തു. അതോടൊപ്പം കേരളത്തിലെ പ്രളയത്തില്‍ ഭവനംനഷ്ടപെട്ടവര്‍ക്ക്വേണ്ടിയുള്ള വേള്‍ഡ് മലയാളീ ഭവനനിര്‍മാണപദ്ധതി ഒരുവന്‍വിജയമാക്കണമെന്നും ആഹ്വാനം ചെയ്തു. വേള്‍ഡ്മലയാളി കൗണ്‍സിലിനെ എപ്പോള്‍ ഉള്ളതിലുംവളരെ ഉന്ന തനിലവാരമുള്ള ഒരുസംഘടനയാക്കി മാറ്റാന്‍ എല്ലാവരുടെയും സഹായസഹകരണംഉണ്ടാകണമെന്നു അഭ്യര്‍ത്ഥിച്ചു. മീറ്റിംഗിനുശേഷം ലഘുഭക്ഷണത്തോടെ ചടങ്ങുസമാപിച്ചു.
വേള്‍ഡ് മലയാളി കൗണ്‌സിലിന്റെ പുതിയ ഗ്ലോബല്‍ പ്രസിഡന്റ് ഗോപാലപിള്ളയ്ക്ക് സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക