Image

ലാനാ കണ്‍വെന്‍ഷന് ''മാപ്പിന്റെ'' ആശംസകള്‍

പി ഡി ജോര്‍ജ്, നടവയല്‍ Published on 03 October, 2018
ലാനാ കണ്‍വെന്‍ഷന് ''മാപ്പിന്റെ'' ആശംസകള്‍
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ മുന്‍ നിര മലയാളി സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) , ലാനാ കണ്‍വെന്‍ഷന് ഭാവുകങ്ങള്‍ നേര്‍ന്നു.

ഫിലഡല്‍ ഫിയയിലെ മലയാളി യുവാക്കളുടെ സാമൂഹിക സാംസ്‌കാരിക സംഘടന എന്ന നിലയിലും, വിപുലമായ മലയാള പുസ്തക ശേഖരമുള്ള വായന ശാലയുടെ പരിപാലകര്‍ എന്ന നിലയിലും മാപ്, ലാനയോട് അടുത്ത ബന്ധമുള്ള സംഘടനയാണ്. ചാക്കോ ശങ്കരത്തിലിന്റെ സ്മരണകള്‍ നിത്യ വസന്തം ചൊരിയുന്ന അകത്തളമാണ് മാപ്പിനുള്ളത്, അതു കൊണ്ടു തന്നെ, ലാനാ സമ്മേളനം വിജയിക്കുന്നത് മാപ്പിന്റെ പ്രിയപ്പെട്ട വിഷയം തന്നെയാണെന്ന് മാപ്പ് പ്രസിഡന്റ് അനുസ്‌കറിയായും, ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടിയും ട്രസ്റ്റീ ബോര്‍ഡ് മെംബര്‍ യോഹന്നാന്‍ ശങ്കരത്തിലും ആലോചനായോഗത്തില്‍ വ്യക്തമാക്കി. 

ലാന (കേരളാ ലിറ്റററി അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) വാര്‍ഷിക സമ്മേളനം ഫിലഡല്‍ഫിയയില്‍ ഒക്ടോബര്‍ 5 വെള്ളി, 6 ശനി, 7 ഞായര്‍ തിയതികളില്‍ '' ചാക്കോ ശങ്കരത്തില്‍ നഗറിലാണ് '' (Syro Malabar Auditorium, 608 Welsh Road, Philadelphia, PA  19115) ചേരുന്നത്. 

അനുസ്‌കറിയാ 267- 496-2423 (പ്രസിഡന്റ്), തോമസ് ചാണ്ടി 201-446-5027 (ജനറല്‍ സെക്രട്ടറി), ഷാലൂപുന്നൂസ് 203-482-9123 (ട്രഷറാര്‍), ചെറിയാന്‍ കോശി (വൈസ് പ്രസിഡന്റ്), തോമസ്‌കുട്ടി വര്‍ഗീസ് ( സെക്രട്ടറി),തോമസ് പി ജോര്‍ജ്,(അക്കൗണ്ടന്റ്), യോഹന്നാന്‍ ശങ്കരത്തില്‍ (ബോര്‍ഡ് ഓഫ് ട്ര്സ്റ്റീസ്),തോമസ് എം ജോര്‍ജ് (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്), ജോണ്‍സണ്‍ മാത്യൂ ( ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്), ഏലിയാസ് പോള്‍ ( ബ്ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്), ടോം തോമസ്( ആര്‍ട്‌സ്) ലിജൊ ജോര്‍ജ് ( സ്‌പോര്‍ട്‌സ്), ജിജോ ജോര്‍ജ് (യൂത്ത്), സന്തോഷ് ഏബ്രാഹം (പബ്ലിസിറ്റി ആന്റ് പബ്ലിക്കേഷന്‍ ), ബോബി വര്‍ക്കി ( എഡ്യൂക്കേഷന്‍ ആന്റ് ഐടി), ഫിലിപ് ജോണ്‍ ( മാപ് ഐസിസി), ബാബു കെ തോമസ് (ചാരിറ്റി ആന്റ് കമ്മ്യൂണിറ്റി),ജെയിംസ് പീറ്റര്‍ ( ലൈബ്രറി), സാബു സ്‌കറിയാ (ഫണ്ട് റൈസിങ്ങ്), ജോണ്‍ ഫിലിപ് ( മെംബര്‍ഷിപ്), ആന്‍സി സ്‌കറിയാ ( വിമന്‍സ് ഫോറം),ലിസി തോമാസ്, സിബി ചെറിയാന്‍, ബെന്‍സന്‍ പണിക്കര്‍,സ്റ്റാന്‍ലി ജോണ്‍, ഡാനിയേല്‍ പി തോമസ്, വര്‍ഗീസ് പി ചാക്കോ, ശ്രീജിത് കോമത്ത്, ബാബൂ തോമസ്, രാജു ശങ്കരത്തില്‍, ജോര്‍ജ്കുട്ടി ജോര്‍ജ്, വര്‍ഗീസ് ബേബി, സിജു ജോണ്‍, ബിന്‍സ് സി തോമസ് എന്നീ മാപ്പ് ഭഹാരവാഹികള്‍ ഉള്‍പ്പെടുന്ന സമിതിയാണ് ലാനാ കണ്‍വെന്‍ഷന് വിജയാശംസ നേര്‍ന്നത്. സജീവമായി ലാനാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മാപ്പ് ഭാരവാഹികള്‍ പറഞ്ഞു.

ലാനാ കണ്‍വെന്‍ഷന് ''മാപ്പിന്റെ'' ആശംസകള്‍ലാനാ കണ്‍വെന്‍ഷന് ''മാപ്പിന്റെ'' ആശംസകള്‍ലാനാ കണ്‍വെന്‍ഷന് ''മാപ്പിന്റെ'' ആശംസകള്‍
Join WhatsApp News
ഹൈ ജാക്ക് 2018-10-03 13:01:25
ലാനയെ മാപ്പും നടവയലും കൂടി ഹൈ ജാക്ക് ചെയ്തു എന്ന് തോന്നുന്നുണ്ടോ
നാരദന്‍  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക