Image

ആമസോണ്‍ ജീവനക്കാരുടെ മണിക്കൂറിലെ ശമ്പളം 7.25 ല്‍ നിന്നും 15 ഡോളറായി ഉയര്‍ത്തി

പി പി ചെറിയാന്‍ Published on 03 October, 2018
ആമസോണ്‍ ജീവനക്കാരുടെ മണിക്കൂറിലെ ശമ്പളം 7.25 ല്‍ നിന്നും 15 ഡോളറായി ഉയര്‍ത്തി
വാഷിങ്ടന്‍: ആമസോണ്‍ ജീവനക്കാരുടെ മിനിമം വേതനം മണിക്കൂറില്‍ 7.25 ഡോളറില്‍ നിന്നും 15 ഡോളറായി ഉയര്‍ത്തി. പുതിയ നിരക്കുകള്‍ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആമസോണ്‍ സിഇഒ ജെഫ് ബസോസ് പറഞ്ഞു. 

250,000 ജീവനക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.  2009 ല്‍ ഫെഡറല്‍ മിനിമം വേജ് 7.25 ഡോളറായി നിശ്ചയിച്ചിരുന്നതില്‍ ഇതുവരെ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ ചില സ്ഥലങ്ങളില്‍ 10 ഡോളര്‍ വച്ചു നല്‍കിയിരുന്നതായും കമ്പനി അധികൃതര്‍ അറിയിച്ചു.

പുതിയ ഉത്തരവനുസരിച്ച് ഫുള്‍ടൈം, പാര്‍ട്ട്‌ടൈം, താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് 15 ഡോളര്‍ വച്ചു ലഭിക്കും. 165 ബില്യന്‍ ഡോളറിന്റെ ആസ്ഥിയുള്ള കമ്പനി, ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന വേതനത്തെക്കുറിച്ചു നിരവധി ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. അമേരിക്കയിലെ വന്‍കിട കമ്പനികളായ വാള്‍മാര്‍ട്ട് മിനിമം വേതനം 11 ഡോളറും, ടാര്‍ജറ്റ് 15 ഡോളറുമായാണു നിശ്ചയിച്ചിരിക്കുന്നത്. ടാര്‍ജറ്റില്‍ 2020 മുതല്‍ മാത്രമാണ് പുതിയ വേജസ് നിലവില്‍ വരിക.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് വാല്യു ഉള്ള കമ്പനി ആപ്പിളാണ്. ഇതിനു തൊട്ടു പിന്നിലാണ് ആമസോണ്‍.
ആമസോണ്‍ ജീവനക്കാരുടെ മണിക്കൂറിലെ ശമ്പളം 7.25 ല്‍ നിന്നും 15 ഡോളറായി ഉയര്‍ത്തിആമസോണ്‍ ജീവനക്കാരുടെ മണിക്കൂറിലെ ശമ്പളം 7.25 ല്‍ നിന്നും 15 ഡോളറായി ഉയര്‍ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക