Image

ആന്ധ്രപ്രദേശ്‌ ടി.ഡി.പി നേതാവ്‌ അലാസ്‌കയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

Published on 03 October, 2018
ആന്ധ്രപ്രദേശ്‌ ടി.ഡി.പി നേതാവ്‌ അലാസ്‌കയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു


അമരാവതി: തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ്‌ ലെജിസ്ലേറ്റീവ്‌ കൗണ്‍സില്‍ അംഗവുമായ എം.വി.വി.എസ്‌ മൂര്‍ത്തി അമേരിക്കയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 76 വയസായിരുന്നു.

മൂര്‍ത്തിക്കൊപ്പമുണ്ടായിരുന്ന മൂന്ന്‌ പേരും അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്‌. യു.എസിലെ അലാസ്‌കയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.

ഒക്ടോബര്‍ ആറിന്‌ നടക്കുന്ന ജി.ഐ.ടി.എ.എം അലൂമ്‌നി മീറ്റില്‍ പങ്കെടുക്കാനായി യു.എസില്‍ എത്തിയതായിരുന്നു അദ്ദേഹം. വന്യജീവി സങ്കേതം സന്ദര്‍ശിച്ച്‌ മടങ്ങവേയായിരുന്നു അപകടം.

ലോക്‌സഭാ അംഗം കൂടിയായിരുന്ന ഇദ്ദേഹം 1991, 1996,1999,2004 തുടങ്ങിയ വര്‍ഷങ്ങളില്‍ വിശാഖപട്ടണത്തുനിന്നാണ്‌ ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

1983 മുതല്‍ ടി.ഡി.പിയുടെ സജീവ നേതാവാണ്‌ മൂര്‍ത്തി. പാര്‍ട്ടി സ്ഥാപകനും പ്രസിഡന്റുമായ എന്‍.ടി രാമ റാവുവിന്റെ അടുത്തയാള്‍ കൂടിയായിരുന്നു ഇദ്ദേഹം. 1987 മുതല്‍ 1989 വരെ വിശാഖപട്ടണം അര്‍ബന്‍ ഡെവലപ്‌മെന്റ്‌ അതോറിറ്റി ചെയര്‍മാന്‍ പദവിയും ഇദ്ദേഹം വഹിച്ചിരുന്നു.

1991 ലും 1999 ലും വിശാഖപട്ടണത്തുനിന്നും പാര്‍ലമന്റിലേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. എക്കണോമിക്‌സില്‍ ഡോക്ടറേറ്റുള്ള ഇദ്ദേഹം ഗോദാവരിയിലും മറ്റു ജില്ലകളിലുമായി നിരവധി കോളേജുകള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തിരുന്നു.

5
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക