Image

ഡോ. ഡോണ സ്ട്രിക്ലന്റ് : നോബല്‍സമ്മാനിതയാവുന്ന മൂന്നാമത്തെ വനിത (സ്മിത ഹരിദാസ്)

സ്മിത ഹരിദാസ് Published on 03 October, 2018
ഡോ. ഡോണ സ്ട്രിക്ലന്റ് : നോബല്‍സമ്മാനിതയാവുന്ന മൂന്നാമത്തെ വനിത (സ്മിത ഹരിദാസ്)
 2018 ല്‍ ഫിസിക്‌സ് നോബലില്‍ മുത്തമിട്ടിരിക്കുന്നു ഡോ. ഡോണ സ്ട്രിക്ലന്റ് ((Dr. Donna Theo Strickland). 1903ല്‍ മേരി ക്യൂറിക്കും 1963ല്‍ മരിയ മേയറിനും ശേഷം നോബല്‍സമ്മാനിതയാവുന്ന മൂന്നാമത്തെ വനിതയാണവര്‍.

ആര്‍തര്‍ അഷ്‌കിന്‍ (Arthur Ashkin)), ജെറാഡ് മോറോ (Gerard Mourou) എന്നീ പുരുഷന്മാരോടൊപ്പമാണ് കാനഡക്കാരിയായ ഡോണ നോബല്‍പുരസ്‌കാരം പങ്കിട്ടത്. ഡോണയുടെ ഗൈഡായിരുന്നു ഡോ.മോറോ.

ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതില്‍ 'ഏറ്റവും പ്രചണ്ഡവും ഹ്രസ്വവുമായ' ലേസര്‍ രശ്മികളെക്കുറിച്ചുള്ള കണ്ടുപിടിത്തത്തിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. 

1959 മെയ് 27ന് കാനഡയിലെ ഒന്റേറിയോയിലാണ് ഡോണ ജനിച്ചത്. 1981ല്‍ എഞ്ചിനീയറിങ് ഫിസിക്‌സില്‍ ബിരുദവും 1989ല്‍ റോച്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റും നേടി.

രാമന്‍ ജനറേഷനില്‍പ്പെട്ട മദ്ധ്യഇന്‍ഫ്രാറെഡ് അള്‍ട്രാവയലറ്റ് തരംഗദൈര്‍ഘ്യമുള്ള പുതിയതരം ലേസര്‍ രശ്മികളെയാണ് ഡോണ പഠനവിധേയമാക്കിയത്. നേത്രലെന്‍സിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതുമൂലം അടുത്തുള്ള വസ്തുക്കളെ കാണാന്‍ കഴിയാത്ത പ്രസ്ബയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി എന്ന ന്യൂനതയ്ക്ക് ഫലപ്രദമായ പരിഹാരമാണ് പ്രസ്തുത ലേസര്‍ തെറാപ്പി വഴി സാധ്യമായിരിക്കുന്നത്. CPA (Chirped Pulse Amplification) എന്നറിയപ്പെടുന്ന സാങ്കേതികവിദ്യയുടെ വക്താക്കളാണ് ഡോ.ഡോണയും ഡോ.മോറോയും. കാന്‍സര്‍ രോഗചികിത്സയ്ക്കും നേത്രശസ്ത്രക്രിയകള്‍ക്കും ഇജഅ പ്രയോജനപ്പെടുന്നു.

ഒപ്ടിക്കല്‍ ട്വീസേഴ്‌സ് എന്നറിയപ്പെടുന്ന കണ്ടുപിടിത്തമാണ് ഡോ.അഷ്‌കിന്‍ നടത്തിയത്. ബാക്ടീരിയകളെ നശിപ്പിക്കാതെതന്നെ അവയെ നേരിടുന്ന രീതിയാണത്.

എല്ലാ മേഖലകളിലും സ്ത്രീയുടെ സ്ഥാനം രണ്ടാമതാണ്. സമത്വം സ്വപ്നങ്ങളില്‍മാത്രം. 'ഫിസിക്‌സ് ആണുങ്ങളുണ്ടാക്കിയതാണ് ' എന്നൊരു വിദ്വാന്‍ സേണ്‍ പാര്‍ട്ടിക്കിള്‍ ഫിസിക്‌സ് ലബോറട്ടറിയില്‍ 'അധികപ്രസംഗം' നടത്തി സസ്‌പെഷന്‍ നേടി വീട്ടിലിരിപ്പായിട്ട് അധികം നാളുകളായിട്ടില്ല. ഇത്തരുണത്തില്‍ ഡോ.ഡോണയുടെ പുരസ്‌കാരലബ്ദി പ്രത്യേകം എടുത്തുപറയണം. 55 വര്‍ഷങ്ങളിലെ പുരുഷമേധാവിത്വത്തിനു സമത്വത്തിന്റെ പരിവേഷം കൊടുക്കാനായി എന്നതാണ് 'ലേസര്‍ ജോക്ക് ' എന്നു സ്വയം വിശേഷിപ്പിക്കുന്ന ഡോ. ഡോണയുടെ പ്രാധാന്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക