Image

നിദ്ര (ബാലചന്ദ്രന്‍ ചുള്ളിക്കാട് )

ബാലചന്ദ്രന്‍ ചുള്ളിക്കാട് Published on 03 October, 2018
നിദ്ര  (ബാലചന്ദ്രന്‍ ചുള്ളിക്കാട് )
(ടി.എന്‍.ജോയിക്ക്)

ഇരുണ്ട കടല്‍ താണ്ടി,
ക്ഷീണത്തിന്റെ ആഴങ്ങളറിഞ്ഞ്,
സ്വപ്നത്തിന്റെ അസ്ഥികൂടവുമായി, 
നീ തിരിച്ചെത്തി.

ഇപ്പോഴിതാ
ഈ മലിനപ്രഭാതത്തില്‍ 
പുരീഷഭക്ഷകരുടെ തീരത്ത്,
സിംഹങ്ങളെ സ്വപ്നം കണ്ട്  
 നീ ഉറങ്ങുന്നു.

നിദ്ര  (ബാലചന്ദ്രന്‍ ചുള്ളിക്കാട് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക