Image

നിനക്കായ്‌ തോഴീ പുനര്‍ജനിക്കാം..... ബാലഭാസ്‌കറിന്റെ സംഗീതത്തില്‍ വിരിഞ്ഞ ഓര്‍മകളിലൂടെ...

Published on 03 October, 2018
 നിനക്കായ്‌ തോഴീ പുനര്‍ജനിക്കാം..... ബാലഭാസ്‌കറിന്റെ സംഗീതത്തില്‍ വിരിഞ്ഞ ഓര്‍മകളിലൂടെ...


നിനക്കായി തോഴീ പുനര്‍ജനിക്കാം, ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാന്‍...... ഈസ്റ്റ്‌ കോസ്റ്റിലൂടെ സംഗീത ലോകത്ത്‌ വ്യക്തി മുദ്ര പതിപ്പിക്കുമ്‌ബോള്‍ ബാലഭാസ്‌കര്‍ അറിഞ്ഞു കാണുമോ, ഈ വരികള്‍ക്ക്‌  തന്റെ ജീവിതത്തില്‍ഇത്രയും അര്‍ത്ഥം ഉണ്ടാകുമെന്ന്‌.

വയലിനില്‍  മാന്ത്രിക സ്‌പര്‍ശവുമായെത്തിയ ആകലാകാരന്‍ ഇനി ഇല്ലെന്ന്‌ വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല മലയാളികള്‍ക്ക്‌. കാല്‍ നൂറ്റാണ്ടിലേറെയായി സംഗീതവേദികളില്‍ വിസ്‌മയം തീര്‍ത്തിരുന്ന ബാലഭാസ്‌കര്‍ മറഞ്ഞുപോയത്‌ സംഗീത ലോകത്തിന്‌ തീരാ നഷ്ടം തന്നെ.

ബാലഭാസ്‌കറിന്റെ സംഗീതത്തില്‍ വിരിഞ്ഞ ഈസ്റ്റ്‌ കോസ്റ്റിന്റെ നിനക്കായി..., ആദ്യമായി...., എന്നീ ആല്‍ബങ്ങള്‍ മലയാളികള്‍ നെഞ്ചോട്‌ ചേര്‍ത്തിട്ട്‌ 20 വര്‍ഷമാകുന്നു.  പതിനേഴാമത്തെ വയസിലാണ്‌ ബാലഭാസ്‌കര്‍ഈസ്റ്റ്‌ കോസ്റ്റ്‌ വിജയന്റെ റൊമാന്റിക്‌ മെലഡികള്‍ക്ക്‌ സംഗീതം നല്‍കിയത്‌.

 ഈസ്റ്റ്‌ കോസ്റ്റിന്റെ നിരവധി ഷോകളിലും ബാലഭാസ്‌കര്‍ ഭാഗമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക