Image

വിജയം (കവിത: വാസുദേവ് പുളിക്കല്‍)

Published on 03 October, 2018
വിജയം (കവിത: വാസുദേവ് പുളിക്കല്‍)
പ്രതിഷ്ഠിച്ചു സ്‌നേഹത്തോടെയവനെ ഞാനെന്‍
ഹൃദയത്തിന്‍ പവിത്രമാം ശ്രീകോവിലില്‍
സുന്ദരന്‍, സുകുമാരന്‍, ദൃഢഗാത്രനാമവന്‍ മുന്നില്‍
അനുരാഗിണിയായ്, മുഗ്ദ്ധാംഗിനിയായ്,
പൂജാരിണിയായ് നിന്നു ഞാന്‍ ദിനം പ്രതി
സ്ന്തുഷ്ടചിത്തനായവനെന്‍ മനം കവര്‍ന്നു.

വിവാഹമോ? നീയവനുടെ സഹോദരി
ഭ്രാന്തചിത്തനായലറിയെന്‍ പിതാവ്.
ലോകത്തിനവനെന്‍ കൂടെപ്പിറപ്പെങ്കില്‍
അവനെന്‍ കമിതാവ്, ഞാനൊരു കാമുകി.
ഉരുക്കിച്ചേര്‍ക്കുക സ്‌നേഹബന്ധമെന്നെന്‍
മുറവിളിയലിഞ്ഞു പോയന്തരീക്ഷവായുവില്‍.
സ്വവര്‍ഗ്ഗഭോഗികള്‍ തമ്മിലുമുണ്ട് വിവാഹമെങ്കില്‍
സ്തീ-പുരുഷ വിവാഹത്തിനെന്തിനു വിലക്ക്?
മുഴങ്ങിയലയടിച്ചെന്‍ ശബ്ദം കോടതി മുറിയില്‍
നാണിച്ചു തലതാഴ്ത്തി നിയമസംവിധാനം
ലജ്ജിച്ച് മുഖം കുനിച്ചു ന്യായാധിപന്‍
നിയമത്തിനു മുന്നിലെന്‍ വന്‍ വിജയം
ആചാര-വിശ്വാസങ്ങള്‍ക്കു പരാജയം.

താലി ചാര്‍ത്തിയവനെന്‍ കഴുത്തില്‍.
സീമന്തരേഖയില്‍ സിന്തൂരം ചാര്‍ത്തി ഞാന്‍
താലിയില്‍ തൊട്ടഭിമാനപുളകിതയായ്.
വിജയത്തില്‍ മതിമറന്നാഹ്ലാദിച്ച എന്നെ
അറപ്പോടെ നോക്കിയെന്‍ മാതാപിതാക്കള്‍.
നിയമത്തിന്‍ പിന്തുണയോടെയെങ്കിലും
ആചാരാനുഷ്ഠാനങ്ങളുടെ കഴുത്തറുപ്പ്
വിശ്വാസികള്‍ തന്‍ മനം നുറുക്കല്‍.
ആചാരത്തിനെന്തു വില? ചോദ്യം ബാക്കി.
Join WhatsApp News
വിദ്യാധരൻ 2018-10-03 13:16:23
' മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
 മാറ്റുമതുകളീ നിങ്ങളെത്താന് ‍....''
മുഴങ്ങുന്നാ കവിതാശകലം ഇന്നുമെന്റെ 
ചെവികളിൽ അശരീരി പോലെയിന്നും 
മാറ്റങ്ങൾ മാറ്റങ്ങൾ ലോകമെല്ലാം 
മാറ്റിമറിക്കുന്നാചാരാനുഷ്ഠാനങ്ങളെ
മനുഷ്യർ പറയുന്നവർ വളർന്നുവെന്ന് 
മാറ്റങ്ങളെ ഉൾകൊള്ളാൻ തക്കവണ്ണം 
എങ്കിലും മാറ്റം വാതിലിൽ മുട്ടിടുമ്പോൾ 
മാറുന്നവരുടെ ഭാവം ആകപ്പാടെ  
എവിടെയാണ് ലക്ഷ്മണ രേഖയെന്ന് 
അറിയില്ല ആർക്കും ഇന്നുമന്നും 
ഉണ്ടായിരിന്നു സ്വയവർഗ്ഗ ഭോഗങ്ങളൂം 
നിഷിദ്ധസംഭോഗവും   പണ്ടുതൊട്ടേ
എന്നാൽ കാലങ്ങൾ മാറി വന്നു 
മനുഷ്യന്റെ എണ്ണവും കൂടിവന്നു 
ഒരു കാര്യം ഓർക്കണം നമ്മെളെല്ലാം, 
കാമത്തിൽ അധിഷ്ടിതംമാണ് ലോകം 
ഒരു പെണ്ണ് നമ്മുടെ അരികിൽ വന്നാൽ 
അറിയാതെ ഉള്ളിൽ തിര ഉയരും 
എന്നാൽ ആ തിരമാലയൊന്നും 
കര കാണാതെ തല തല്ലി ചത്തുപോകും  
ആണും പെണ്ണും കെട്ടവർ ഉണ്ടിവിടെ 
അവരിലും മുണ്ടീ കാമമൊക്കെ 
അവരെ തല്ലി കൊന്നെന്നാലും  
ശരിയാകില്ലവർ  ജനിക്കുംവീണ്ടും 
ശബരിമലയിൽ പോകും സ്ത്രീകളെയും 
സ്വാവർഗ്ഗാനുരാഗികളെ ഭോഗികളെ  
അന്ധനേം ബധിരനേം ബലഹീനരേം 
പലവിധ കുറവുള്ള ജനങ്ങളെയും 
ഉൾക്കൊണ്ട് പോകണം ലോകരെല്ലാം 
കാലത്തിൻ മാറ്റത്തെ ഉൾക്കൊള്ളുവാൻ 
നാമെല്ലാം തടസ്സമായി നിന്നെന്നാലും 
കാലം വരുത്തും മാറ്റം തീർച്ചതന്നെ.
' മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
 മാറ്റുമതുകളീ നിങ്ങളെത്താന് ‍....''
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക