Image

മെല്‍ബണ്‍ ക്‌നാനായ കാത്തലിക് മിഷനില്‍ പരി. ജപമാല രാഞ്ജിയുടെ തിരുനാള്‍ ആഘോഷിച്ചു

Published on 03 October, 2018
മെല്‍ബണ്‍ ക്‌നാനായ കാത്തലിക് മിഷനില്‍ പരി. ജപമാല രാഞ്ജിയുടെ തിരുനാള്‍ ആഘോഷിച്ചു

മെല്‍ബണ്‍: സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷന്‍ മെല്‍ബണ്‍ സ്വര്‍ഗീയ മധ്യസ്ഥയായ പരി. ജപമാല രാഞ്ജിയുടെ ആറാമത് തിരുന്നാള്‍ പ്രൗഢഗംഭീരമായി സെപ്റ്റംബര്‍ 30ന് ക്ലെയ്ടണ്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടി.

സെപ്റ്റംബര്‍ 22നു കുടുംബ നവീകരണ ധ്യാനത്തോടുകൂടി ആരംഭിച്ച തിരുന്നാള്‍ അന്നേദിവസം തന്നെ ചാപ്ലയിന്‍ ഫാ. തോമസ് കുന്പുക്കലും, ഫാ. സിറിള്‍ ഇടമന എസ്ഡിബിയുടെയും കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടത്തപ്പെടുകയും തുടര്‍ന്ന് 30 ഞായറാഴ്ച ആഘോഷമായ ദിവ്യബലിയോടെ തിരുനാള്‍ കൊണ്ടാടുകയും ചെയ്തു. ഫാ. സിറിള്‍ ഇടമന എസ്ഡിബി മുഖ്യകാര്‍മ്മികനാകുകയും തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്തു. ക്‌നാനായ മിഷന്റെ സെന്റ് മേരിസ് ഗായകസംഘം ആഘോഷമായ പാട്ടു കുര്‍ബാനക്ക് ഗാനങ്ങള്‍ ആലപിച്ചു ഭക്തിസാന്ദ്രമാക്കി.

തിരുനാള്‍ കുര്‍ബാനക്ക് ശേഷം നടന്ന വര്‍ണനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷണത്തിന് നൂറുകണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുത്തു. മിഷ്യന്‍ ലീഗിലെ കുട്ടികള്‍ പേപ്പല്‍ പതാകകള്‍ ഏന്തിയും മെല്‍ബണിലെ ക്‌നാനായ കത്തോലിക്കാ വിമന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ മുത്തുകുടകളേന്തിയും അണിനിരന്നു. പ്രസുദേന്തിമാരുടെ നേതൃത്വത്തില്‍ മാതാവിന്റെയും യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങള്‍ എടുക്കുകയും ബീറ്റ്‌സ് ബൈ സെന്റ് മേരിസിന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടമേളവും നാസിക്‌ഡോളും പ്രദക്ഷണത്തിനു വര്‍ണപ്പകിട്ടേകുകയും ചെയ്തു.

തിരുന്നാള്‍ പ്രദക്ഷണത്തിനു ശേഷം, ദേവാലയത്തില്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി പരി. കുര്‍ബാനയുടെ ആശീര്‍വാദം നല്‍കുകയും അതിനുശേഷം അടുത്ത വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്തു നടത്താന്‍ തയ്യാറായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് മെന്‌പേഴ്‌സിന്റെ പ്രസുദേന്തി വാഴ്ചയും നടത്തപ്പെട്ടു. മെല്‍ബണ്‍ ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട വിവിധ തരം സ്റ്റാളുകള്‍ തിരുനാള്‍ ദിനത്തില്‍ പ്രത്യേക പ്രശംസ പിടിച്ചു പറ്റി.

പതിവില്‍ നിന്ന് വ്യത്യസ്തമായി പ്രശസ്ത കലാകാരന്മാരെയും കലാപരിപാടികളും ഒഴിവാക്കി അതില്‍ നിന്ന് ലാഭിച്ച തുകയും മറ്റു കളക്ഷനുകളിലൂടെ ലഭിച്ച തുകയും ചേര്‍ത്ത് കോട്ടയം അതിരൂപതാ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് നല്ലൊരു തുക സംഭാവന നല്‍കുവാന്‍ ഇതിലൂടെ സാധിച്ചു.

കൈക്കാരന്മാരായ ബേബി കരിശേരിക്കല്‍, ആന്റണി പ്ലാക്കൂട്ടത്തില്‍, സെക്രട്ടറി ബൈജു ഓണശേരില്‍, മറ്റു പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഭക്ത സംഘടനകളുടെ ഭാരവാഹികള്‍, തിരുനാള്‍ പ്രസുദേന്തിമാരായ സജീവ് സൈമണ്‍ മംഗലത്ത്, അജേഷ് പുളിവേലില്‍, സജി ഇല്ലിപ്പറന്പില്‍ , ജേക്കബ് പോളക്കല്‍, ജേക്കബ് കോണ്ടൂര്‍, ജോജി പത്തുപറയില്‍, ബൈജു ഓണശേരില്‍, ബിനോജി പുളിവീട്ടില്‍, ബിനോയ് മേക്കാട്ടില്‍, ജോബി ഞെരളക്കാട്ട്, അലന്‍ നനയമര്ത്തുങ്കല്‍, ബേബി കരിശേരിക്കല്‍, സനീഷ് പാലക്കാട്ട്, സിജു വടക്കേക്കര, ജിജോ മാറികവീട്ടില്‍, ജോ മുരിയാന്മ്യാലില്‍
, സോളമന്‍ പാലക്കാട്ട് , ജോര്‍ജ് പൗവത്തില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക