Image

പ്രളയ ദുരിതാശ്വാസ തുക സമാഹരിക്കാന്‍ സെന്റ് ജോര്‍ജ് വോളിബോള്‍ ടൂര്‍ണ്ണമെന്റ്

കോര ചെറിയാന്‍ Published on 03 October, 2018
പ്രളയ ദുരിതാശ്വാസ തുക സമാഹരിക്കാന്‍ സെന്റ് ജോര്‍ജ് വോളിബോള്‍ ടൂര്‍ണ്ണമെന്റ്
ഫിലാഡല്‍ഫിയ: പ്രളയ ദുരിതാശ്വാസത്തിനു തുക സമാഹരിക്കാന്‍ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് യൂത്ത് ലീഗ് സംഘടിപ്പിച്ച മൂന്നാമതു വോളിബോള്‍ ടൂര്‍ണ്ണമെന്റ് തികച്ചും വിജയകരമായി.

പെന്‍സില്‍വാനിയ, ഹാറ്റ്ബോറോയിലെ സുപ്രസിദ്ധമായ ജിംനേഷ്യത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വാനിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എട്ടിലധികം ടീമുകള്‍ മല്‍സരിച്ചു.

വാശിയേറിയ മത്സരത്തിലെ ഫൈനലില്‍ ന്യൂയോര്‍ക്ക്, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, റോക്ക്‌ലാ ന്‍ഡ്, ഫിലാഡല്‍ഫിയ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് യൂത്ത് ലീഗ് ടീമിനെ പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി. കളിക്കളം നിറഞ്ഞു കളിച്ച ന്യൂയോര്‍ക്കിന്റെ മികച്ച പ്രകടനം ഹര്‍ഷാരവത്തോടെ കാണികള്‍ എയ്തിരേറ്റു.

ഫിലാഡല്‍ഫിയ സെന്റ് ജോര്‍ജ് യൂത്ത് ലീഗ് ടീം തുടര്‍ച്ചയായി രണ്ടു വര്‍ഷം ട്രോഫി നേടിയിരുന്നുവെങ്കിലും ഇത്തവണ പിന്നിലായി.

ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് സെന്റ് മേരീസ് റോക്ക്‌ലാ ന്‍ഡ് ടീമിലെ സുനില്‍ കോശിയും ബെസ്റ്റ് ഒഫന്‍സ് അവാര്‍ഡ്സെന്റ് ജോര്‍ജ്ജ് യൂത്ത് ലീഗ് പ്ലെയര്‍ ദിലീപ് ജോര്‍ജും നേടി

രാവിലെ 9 മണിയ്ക്കാരംഭിച്ച മത്സരം വൈകിട്ട് 8 മണിയോടുകൂടി അവസാനിച്ചു. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും വിഭവസമര്‍ത്ഥമായ ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഇവനിംഗ് ലഘുഭക്ഷണവും സെന്റ് ജോര്‍ജ് മര്‍ത്തമറിയം സമാജാംഗങ്ങള്‍ കാര്യക്ഷമതയോടെ ക്രമീകരിച്ചിരുന്നു.

വളരെ വാശിയേറിയ മത്സരമായിരുന്നുവെങ്കിലും വിവിധ ദിശകളില്‍നിന്നും എത്തിച്ചേര്‍ന്ന മലയാളികള്‍ക്ക് ഒത്തുകൂടാനുംസൗഹൃദം സ്ഥാപിക്കുവാനും ടൂര്‍ണ്ണമെന്റിന്റ് വഴിയൊരുക്കി.അമേരിക്കയിലുള്ള ബഹുഭൂരിഭാഗം ദേവാലയങ്ങളും സംഘടനകളും സ്പോര്‍ട്സിനേയും ഗെയിംസിനെയും കലകളേയും വളരെ താത്പര്യത്തോടെ പ്രോത്സാസാഹിപ്പികുന്നത് മലയാളിയുടെ മഹത്വമായി കാണുന്നു. 

പ്രളയ ദുരിതാശ്വാസ തുക സമാഹരിക്കാന്‍ സെന്റ് ജോര്‍ജ് വോളിബോള്‍ ടൂര്‍ണ്ണമെന്റ്പ്രളയ ദുരിതാശ്വാസ തുക സമാഹരിക്കാന്‍ സെന്റ് ജോര്‍ജ് വോളിബോള്‍ ടൂര്‍ണ്ണമെന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക