Image

ശങ്കരന്‍കുട്ടിയുടെ മാതാവ് ജഗദമ്മ അന്തരിച്ചു

പി.പി. ചെറിയാന്‍ Published on 04 October, 2018
ശങ്കരന്‍കുട്ടിയുടെ മാതാവ്  ജഗദമ്മ അന്തരിച്ചു
ഹൂസ്റ്റണ്‍: ഇന്ത്യ പ്രസ് ക്ല്ബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റും, കൈരളി ടിവി യു.എസ്.എ. ഹൂസ്റ്റണ്‍ പ്രതിനിധിയുമായ ശങ്കരന്‍കുട്ടിയുടെ മാതാവ് ജഗദമ്മ(95) അന്തരിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ ആര്യാട് നോര്‍ത്ത് തമ്പകചുവട്ടിലെ ലക്ഷ്മിസദനത്തിലായിരുന്നു അന്ത്യം.

സ്വാതന്ത്ര സമരക്കാലത്തു കൊട്ടാരം സ്‌ക്കൂള്‍ സന്ദര്‍ശിച്ച മഹാത്മാഗാന്ധിയുടെ സാന്നിധ്യത്തില്‍ ഹരിഹരി മാധവാ ഗാനം ആലപിച്ചത് ജഗദമ്മയായിരുന്നു.
സന്താനലക്ഷ്മിയമ്മ, വാസുദേവന്‍ പിള്ള, ച്ന്ദ്രശേഖരന്‍ പിള്ള, ശിവശങ്കര പിള്ള, കിച്ചു ആര്യാട്.

മരുമക്കള്‍ രാജപ്പന്‍ പിള്ള, ജലജ വാസുദേവന്‍, ശ്രീദേവി, ശ്രീകുമാരി, മഞ്ജു, സിനിമ സീരിയല്‍ നടി ദേവി ചന്ദന കൊച്ചു മകളാണ്.

ശവസംസ്‌ക്കാരം വീട്ടുവളപ്പില്‍ നടത്തി. ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി, സുനില്‍ തൈമറ്റം, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ശിവന്‍ മുഹമ്മ, കൈരളി ടിവി ജോസ് കാടാപുറം എന്നിവര്‍ പരേതയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

ശങ്കരന്‍കുട്ടിയുടെ മാതാവ്  ജഗദമ്മ അന്തരിച്ചുശങ്കരന്‍കുട്ടിയുടെ മാതാവ്  ജഗദമ്മ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക