Image

റിയാദ് കലാഭവന്‍ 'മണിവീണയാണെന്റെ കേരളം ' ഒക്ടോബര്‍ 5 ന് വെള്ളിയാഴ്ച

Published on 04 October, 2018
റിയാദ് കലാഭവന്‍ 'മണിവീണയാണെന്റെ കേരളം ' ഒക്ടോബര്‍ 5 ന് വെള്ളിയാഴ്ച
റിയാദില്‍ കഴിഞ്ഞ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന റിയാദ് കലാഭവന്‍ കലയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപീകൃതമായ സംഘടനയാണ് .ഒന്നാം വാര്‍ഷികത്തില്‍ ഷാരോണ്‍ ഷെരീഫ് രചനയും സംവിധാനവും നിര്‍വഹിച്ച ഷട്പദങ്ങള്‍  എന്ന നാടകവും രണ്ടാം വര്‍ഷത്തില്‍ ജയന്‍ തിരുമാന സംവിധാനം ചെയ്ത 1921 ഖിലാഫത്ത് നാടകം അവതരിപ്പിച്ചുകൊണ്ട് റിയാദിലെ മുഴുവന്‍ കലാപ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തത് റിയാദ് പൊതുസമൂഹം മറന്നുകാണില്ല  സഹായാത്തിനും സഹകരണത്തിന് ഇത്തരുണത്തില്‍ നന്ദി അറിയിക്കുന്നു.


കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരും ജീവിത സമ്പാദ്യം അടക്കം സകലതും നഷ്ട്ടപെട്ട കേരളജനത അതിജീവനത്തിന്റെ പാതയിലാണ് പ്രളയം നല്‍കിയപാഠങ്ങള്‍ ഒരുമയുടെ സന്ദേശം നല്‍കി റിയാദ് കലാഭവന്‍ അണിയിച്ചൊരുക്കുന്ന 'മണിവീണയാണെന്റെ കേരളം' എന്ന ദൃശ്യാവിഷ്‌ക്കരണം റിയാദ് പൊതുസമൂഹത്തില്‍ എത്തിക്കുകയാണ് ഈ വരുന്ന ഒക്ടോബര്‍ 5 ന് വെള്ളിയാഴ്ച സുല്‍ത്താന അല്‍ നഖീല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വൈകീട്ട് 7 മുതല്‍ അരങ്ങേറും സാംസ്‌ക്കാരിക സമ്മേളനത്തോടൊപ്പം മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കിന്ന കലാവിരുന്നില്‍ ഒരു മണിക്കൂര്‍ പ്രളയം വരച്ചുകാട്ടുന്ന ദൃശ്യാവിഷ്‌കാരം വേദിയിലെത്തും പ്രോഗ്രാമില്‍ നിന്ന് ലഭിക്കുന്ന തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ പ്രളയത്തില്‍ കഷ്ട്ടപ്പെടുന്ന പാവപെട്ട 10 കലാകുടുംബത്തെ കണ്ടെത്തി പതിനായിരം രൂപ വീതം നല്‍കുന്നതിനാണ് തീരുമാനം.

കൂടാതെ അവശകലാകാരന്‍ മാരെ സഹായിക്കുന്നതിനായി ഒരു ഫണ്ട് രൂപികരിച്ച് യഥാര്‍ത്ഥ അവകാശികളെ കണ്ടെത്തി ജീവകാരുന്ന്യ പ്രവര്‍ത്തനമായിമുന്നോട്ട് പോകും ഒപ്പം കലയെ പ്രോസാഹിപ്പിക്കുന്നതിനായി ഡിസംബര്‍ ഒന്നുമുതല്‍  നാടക കളരി, മിമിക്രി. വാദ്യഉപകരണങ്ങള്‍ അഭ്യസിക്കുന്നതിനുള്ള ക്ലാസുകള്‍ എന്നിവ കലാഭവന്‍ നേതൃത്വത്തില്‍ ആരഭിക്കുകയാണ്.

നവംബര്‍ മാസത്തോടെ  റിയാദ് കലാഭവന്‍ പ്രവര്‍ത്തകര്‍ നേതൃത്വം കൊടുത്ത് റിയാദിന്റെ സ്വന്തം സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ എഴുതിയ ഇണയന്ത്രം എന്ന ചെറുകഥയെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ഹൃസ്വചിത്രം പ്രേഷകര്‍ക്ക്മുന്നില്‍ എത്തിക്കുന്നു കൂടാതെ ഈ വര്‍ഷം അവസാനത്തോടെ റിയാദ് കലാഭവന്‍ അണിയിച്ചൊരുക്കുന്ന പുതിയ നാടകം പ്രമുഖ നാടക സംവിധയകന്‍ രാജിവ് മമ്മിളിയുടെ സംവിധാനത്തില്‍ റിയാദിലെ പ്രേഷകര്‍ക്ക് മുന്നില്‍ എത്തിക്കും

യഥാര്‍ത്ഥ റിയാദ് കലാഭവന്‍ തങ്ങളാണ് എന്നുള്ള തരത്തില്‍ കഴിഞ്ഞ ദിവസം റിയാദില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവകാശപെട്ട് ചിലര്‍ രംഗത്തുവരുകയുണ്ടായി അവര്‍ യഥാര്‍ത്ഥ കലാഭവന്‍ ഭാരവാഹികള്‍ അല്ല കലാഭവന്‍ ഭാരവാഹികള്‍ യോഗം ചേര്‍ന്ന് പുറത്താക്കിയവര്‍ ആണ് അവര്‍  റിയാദ് കലാഭവന്റെ സുഗമമായ പ്രവര്‍ത്തനത്തിന് യഥാര്‍ത്ഥ സംഘടന മരിയാദകള്‍ പാലിച്ചുകൊണ്ട് ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത് പുതിയ 22 അംഗ എക്‌സിക്യുട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ഷാരോണ്‍ ഷെരീഫ് ചെയമാന്‍ ആയ ഭരണസമിതി നിലവില്‍ വരുകയും പത്രമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുള്ള വിവരം മാധ്യമങ്ങളെ ഓര്‍മ്മപെടുത്തുന്നു കേരള രജിസ്‌ട്രേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ റെജിസ്‌ട്രേഷന്‍ ചെയ്ത സംഘടനയാണ് റിയാദ് കലാഭവന്‍ (Reg:No KRD/431/2018 ) റിയാദ് കലാഭവന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കിയിട്ടുള്ള റിയാദിലെ കലാ സാംസ്‌ക്കാരിക മാധ്യമരംഗത്തുള്ളവരുടെ പിന്തുണ തുടര്‍ന്നും  ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..

ഷാരോണ്‍ ഷെരീഫ് (ചെയര്‍മാന്‍) ഷാജഹാന്‍ കല്ലമ്പലം (പ്രോഗ്രാം കണ്‍വീനര്‍) വിജയന്‍ നെയ്യാറ്റിന്‍കര (രക്ഷാധികാരി)) സജി കൊല്ലം (സെക്രട്ടറി) ജോര്‍ജ് കുട്ടി മാക്കുളം (ട്രഷര്‍) ഷിജു, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


 

ചെയര്‍മാന്‍ , റിയാദ്  കലാഭവന്‍.                                                                 
ഷാരോണ്‍ ഷെരീഫ്  
   
മീഡിയ കണ്‍വീനര്‍

 ജയന്‍ കൊടുങ്ങല്ലൂര്‍

റിയാദ് കലാഭവന്‍ 'മണിവീണയാണെന്റെ കേരളം ' ഒക്ടോബര്‍ 5 ന് വെള്ളിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക