Image

ലാനാ കണ്‍ വെന്‍ഷന്‍ തങ്ക ലിപികളില്‍ മുദ്രിതമാകട്ടേ: കലാ മലയാളി അസ്സോസിയേഷന്‍.

Published on 05 October, 2018
ലാനാ കണ്‍ വെന്‍ഷന്‍ തങ്ക ലിപികളില്‍ മുദ്രിതമാകട്ടേ:  കലാ മലയാളി അസ്സോസിയേഷന്‍.
ഫിലഡല്‍ഫിയ: അക്ഷരപൂജയുടെ വക്താക്കളായ ലാനാ പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരലിനു വേദിയാകുന്ന ലാനാ സമ്മേളനം അമേരിക്കയിലെ മലയാള സംഘടനാ പ്രവര്‍ത്തന ചരിത്രത്താളുകളില്‍ തങ്കലിപികളില്‍ മുദ്രിതമാകട്ടേ എന്ന് കലാ മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ഡോ. ജെയിംസ് കുറിച്ചിയും സെക്രട്ടറി ജോജോ കോട്ടൂരും ആശംസിച്ചു. അമേരിക്കന്‍ മലയാള സംഘടനകളില്‍ ആദ്യമായി ടെലിവിഷന്‍ രംഗത്ത് മലയാള ഭാഷാ സംപ്രേക്ഷണപരീക്ഷണം കുറിച്ച  കല എന്നും ലാനായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്ന സാഹിത്യകാര•ാരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

ലാന (കേരളാ ലിറ്റററി അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) വാര്‍ഷിക സമ്മേളനം ഫിലഡല്‍ഫിയയില്‍ ഒക്ടോബര്‍ 5 വെള്ളി, 6 ശനി, 7 ഞായര്‍ തിയതികളില്‍ '' ചാക്കോ ശങ്കരത്തില്‍ നഗറിലാണ് '' (Syro Malabar Auditorium, 608 Welsh Road, Philadelphia, PA 19115) ചേരുന്നത്. 

സണ്ണി ഏബ്രാഹം, അല്ക്‌സ് ജോണ്‍, ഐസ്സക് പുല്ലാടില്‍, നീനാ പനയ്ക്കല്‍, ഡോ. കുര്യന്‍ മത്തായ്, രേഖാഫിലിപ്പ് എന്നിങ്ങനെ സാഹിത്യ കുതുകികളുടെ നല്ലൊരു നിരയാല്‍ സമ്പന്നമാണ് കലാ മലയാളീ അസ്സോസ്സിയേഷന്‍. സംഘാടകനായ ജോര്‍ജ് മാത്യൂ കലയുടെ മസ്തിഷ്‌ക സ്ഥാനമലങ്കരിക്കുന്നു.

ലാനാ കണ്‍ വെന്‍ഷന്‍ തങ്ക ലിപികളില്‍ മുദ്രിതമാകട്ടേ:  കലാ മലയാളി അസ്സോസിയേഷന്‍.
ലാനാ കണ്‍ വെന്‍ഷന്‍ തങ്ക ലിപികളില്‍ മുദ്രിതമാകട്ടേ:  കലാ മലയാളി അസ്സോസിയേഷന്‍.
Dr. James Kurichi
ലാനാ കണ്‍ വെന്‍ഷന്‍ തങ്ക ലിപികളില്‍ മുദ്രിതമാകട്ടേ:  കലാ മലയാളി അസ്സോസിയേഷന്‍.
JoJo kottoor.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക