Image

ലാന സമ്മേളനം ഫിലഡല്‍ഫിയയില്‍ ഇന്ന് ആരംഭിക്കുന്നു

അശോകന്‍ വേങ്ങശ്ശേരി & പി ഡി ജോര്‍ജ് നടവയല്‍ Published on 05 October, 2018
ലാന സമ്മേളനം ഫിലഡല്‍ഫിയയില്‍ ഇന്ന്  ആരംഭിക്കുന്നു
ഫിലഡല്‍ഫിയ: ലാന (കേരളാ ലിറ്റററി അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) വാര്‍ഷിക സമ്മേളനം ഫിലഡല്‍ഫിയയില്‍ ഒക്ടോബര്‍ 5 വെള്ളി, 6 ശനി, 7 ഞായര്‍ തിയതികളില്‍ '' ചാക്കോ ശങ്കരത്തില്‍ നഗറിലാണ് '' (Syro Malabar Auditorium, 608 Welsh Road, Philadelphia, PA 19115) ചേരുന്നത്. അമേരിക്കയിലെ വിഖ്യാതരായ മലയാളം എഴുത്തുകാരുടെയും ഭഷാ സ്‌നേഹികളുടെയും സംഗമം എന്ന നിലയില്‍ ചരിത്ര സ്ഥാനം നേടുന്ന സമ്മേളനമാണിത്.

പ്രശസ്ത സാഹിത്യകാരന്‍ ജോയന്‍ കുമരകം സമ്മേളനം ഉദ്ഘാടനം ചെയ്യും ചാക്കോ ശങ്കരത്തില്‍ അനുസ്മരണത്തിന് ജെ. മാത്യൂസ് മുഖ്യ പ്രഭാഷകനാകും. ലാനാ പ്രസിഡന്റും പ്രശസ്ത ചെറുകഥാ കാരനും നോവലിസ്റ്റുമായ ജോണ്‍ മാത്യു അദ്ധ്യക്ഷനാകും. ലാനാ ജനറല്‍ സെക്രട്ടറി ജോസെന്‍ ജോര്‍ജ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോസ് ഓച്ചാലില്‍, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ ഏബ്രാഹം തെക്കേമുറി, ഷാജന്‍ ആനിത്തോട്ടം എന്നിവര്‍ സംഘാടകര്‍ക്കൊപ്പം പ്രവര്‍ത്തിക്കും. 

പ്രൊഫ. കോശി തലയ്ക്കല്‍, ഡോ. എന്‍ പി ഷീല, സി എം സി, നീനാ പനയ്ക്കല്‍ എന്നിങ്ങനെ നിരവധി എഴുത്തുക്കാരും യുവതലമുറയിലെ സാഹിത്യകാരരും പങ്കെടുക്കും. പൊതു സമ്മേളനത്തില്‍ ഫൊക്കാനാ പ്രസിഡന്റും ഫോമാ പ്രസിഡന്റും വിവിധ സംഘടനാ ഭാരവാഹികളും പ്രസംഗിക്കും. മാദ്ധ്യമ സെമിനാര്‍, സിമ്പോസ്സിയം ചെറുകഥ, കവിത, നോവല്‍ എന്നി ചര്‍ച്ചകളും സാഹിത്യാവതണങ്ങളും പുസ്തക പരിചയവും ഉണ്ടാകും. നിമ്മീ ദാസ്സിന്റെ മോഹിനിയാട്ടവും, മഹിമാ ജോര്‍ജിന്റെ ഭരത നാട്യവും ഡാളസ് മെലഡീസ്സിന്റെ ഗാന മേളയുമുണ്ട്. 

ചലച്ചിത്ര നിര്‍മാതാവും നടനും നോവലിസ്റ്റും ചെറുകഥാ കൃത്തുമായ തമ്പി ആന്റണിയും പങ്കെടുക്കുന്നുണ്ട്.ഫിലഡല്ഫിയയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, മാപ്, പമ്പ, കല, കോട്ടയം അസ്സോസ്സിയേഷന്‍, ഓര്‍മ,പിയാനോ, ഫ്രണ്ട്‌സ് ഓഫ് റാന്നി, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല, മേള, ഫില്മ, പ്രസ്‌ക്ലബ് എന്നിങ്ങനെ നിരവധി സംഘടനകളുടെ ഭാരവാഹികളും സന്നിഹിതരാകും.

ലാന സമ്മേളനം ഫിലഡല്‍ഫിയയില്‍ ഇന്ന്  ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക