Image

കണ്ണൂര്‍ വിമാനത്താവള ഉദ്‌ഘാടനം ഡിസംബര്‍ 9 ന്‌

Published on 05 October, 2018
കണ്ണൂര്‍ വിമാനത്താവള  ഉദ്‌ഘാടനം ഡിസംബര്‍ 9 ന്‌

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്‌ഘാടനം ഡിസംബര്‍ 9 ന്‌. ഇന്നലെയാണ്‌ വിമാനത്താവളത്തിന്‌ ലൈസന്‍സ്‌ അനുവദിച്ചത്‌. 3050 മീറ്റര്‍ റണ്‍വേ 4000 മീറ്ററാക്കാനുള്ള നടപടി ആരംഭിച്ചു. 24 ചെക്ക്‌ ഇന്‍ കൗണ്ടറുകളും 32 ഇമിഗ്രേഷന്‍ കൗണ്ടറുകളും വിമാനത്താവളത്തില്‍ സജ്ജമാക്കിയിട്ടുണ്ട്‌

ആഭ്യന്തര, ഉഡാന്‍ സര്‍വീസുകള്‍ നവംബര്‍ മുതല്‍ നടത്തുന്നതിനുള്ള സാങ്കേതിക അനുമതി നേരത്തെ ലഭിച്ചിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ വിദേശ വിമാനക്കമ്പനികള്‍ക്ക്‌ പ്രവര്‍ത്തിക്കാമെന്ന അനുമതിയാണ്‌ ഇനി ലഭിക്കാനുള്ളത്‌. അത്‌ ഒക്ടോബറില്‍ തന്നെ ലഭ്യമാകുമെന്നാണ്‌ വിവരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക