Image

ശബരിമല വിധിക്കെതിരെ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ പ്രതിഷേധയോഗം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 05 October, 2018
ശബരിമല വിധിക്കെതിരെ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ പ്രതിഷേധയോഗം
ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെയുംഅതില്‍ഭക്തജനങ്ങള്‍ക്കുള്ള ആശങ്ക സര്‍ക്കാര്‍ പരിഹരിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ടുംന്യൂ യോര്‍ക്ക് വേള്‍ഡ് അയ്യപ്പ സേവാ ട്രൂസ്റ്റിന്റെ നേതൃത്വത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍വെച്ച് ഒക്ടോബര്‍ 7ഞായറാഴ്ച രാവിലെ 10 മണിക്ക്പ്രതിഷേധയോഗം കൂടുന്നു . എല്ലാ വിശാസികളും പങ്കെടുക്കണമെന്ന് ക്ഷേത്രം പ്രസിഡന്റ് പാര്‍ഥസാരഥി പിള്ള അഭ്യര്‍ഥിച്ചു.

ശബരിമലയെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന നാടകം. ഒരു വിഷയം കോടതിക്ക് മുന്‍പില്‍ എത്തുമ്പോള്‍ അതിനെപ്പറ്റി കോടതിയില്‍ സമര്‍പ്പിക്കുന്ന രേഖകളും അവിടെ നടക്കുന്ന വാദങ്ങളും മാത്രം കണക്കില്‍ എടുത്താണ് കോടതി വിധി പറയുന്നത്. നാട്ടിലെ ആചാരങ്ങളോ ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളോ നേരിട്ട് അറിയാന്‍ കോടതിക്ക് മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല. അത്തരം കാര്യങ്ങളില്‍ യഥാര്‍ത്ഥ വസ്തുത കോടതിയെ അറിയേക്കുന്നത് ഭരണകൂടങ്ങള്‍ ആയിരുന്നു. അവിടെസര്‍ക്കാരുകള്‍പരാജയപ്പെട്ടു എന്നുകാണുബോള്‍ ഇവിട അവരുടെ അജണ്ടകള്‍ നടപ്പാക്കുകയായിരുന്നുഎന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും.

ഇപ്പോള്‍ഒരു ആചാര പരിഷ്‌കരണത്തിന്റെ ആവശ്യമില്ല ശബരിമലയില്‍. ശബരിമല ശ്രീ അയ്യപ്പന് പുരുഷന്മാരേക്കാളധികം സ്ത്രീ ഭക്തരാണുള്ളത്. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അയ്യപ്പസ്വാമിയെ ഓര്‍ത്താല്‍, ഒന്ന് ശരണം വിളിച്ചാല്‍ ഭക്തികൊണ്ടു കണ്ണ് നിറഞ്ഞൊഴുകുന്ന അമ്മമാരാണ് കേരളത്തിലുള്ളവരിലധികവും . ആ ഭക്തകളില്‍ ആയിരത്തിലൊരാള്‍ പോലും ശബരിമല ദര്‍ശനം വേണമെന്നാവശ്യപ്പെടുന്നില്ല, അവര്‍ അത് ആഗ്രഹിക്കുന്നുമില്ല.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ മുന്‍കാലങ്ങളിലെന്ന പോലെ നിലനിര്‍ത്തി സന്നിധാനത്തിന്റെ പവിത്രത കാത്ത്‌സൂക്ഷിക്കുവാനും നമുക്ക് ശേഷം ഈ ധര്‍മവും അതിന്റെ പവിത്രമായ ആചാരങ്ങളും നിലനില്‍ക്കണംഎന്ന് ഹൈന്ദവ സമൂഹം വിശ്വസിക്കുന്നു.ഹൈന്ദവ സമൂഹത്തില്‍ പെട്ടഭക്തരായ സ്ത്രീകള്‍ക്കാര്‍ക്കുംപരാതിയില്ലാത്ത സാഹചര്യത്തില്‍ ലിംഗനീതി ഊട്ടിയുറപ്പിക്കുവാനുള്ള വിധിയെ മാനിക്കുവാന്‍ അവര്‍ തയാറല്ല .

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നോക്കം നില്‍ക്കുന്നവരാണ് കേരളത്തിലെ സ്ത്രീകള്‍. ഇത്തരം ഒരാവശ്യം വേണമെന്ന് തോന്നിയാല്‍ പൊതുസമൂഹത്തില്‍ അത് പ്രകടിപ്പിക്കാനും അതിനെ ഒരു സാമൂഹിക മുന്നേറ്റമാക്കാനും കഴിവുള്ളവരാണ് അവര്‍.ഇന്ന് ബഹു. സുപ്രീം കോടതിയുടെ വിധിക്കെതിരെപ്രതികരിക്കുന്നതും സമരം ചെയെന്നതും സമരങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നതുംസ്ത്രികള്‍ തന്നെ.

കേരളത്തില്‍മാത്രമല്ല, തമിഴ്നാട് ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലും പ്രതിഷേധ കൊടുങ്കാറ്റ് പടര്‍ന്നു പിടിക്കുകയാണ് . കേരളത്തില്‍ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഓരോ ദിവസം കഴിയും തോറും ശക്തിയാര്‍ജിച്ച് വരികയും ചെയ്യുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെയാണ് ഈ സമരങ്ങള്‍ നടക്കുന്നത് .മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാവും അഭികാമ്യം . കോടതി വിധിയുടെ പേരില്‍ വിശ്വാസികളെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതെന്നുംഇതുവഴി ശബരിമലയുടെ പ്രാധാന്യം ഇല്ലാതാക്കാനാണ് ശ്രമമെന്നും പാര്‍ഥസാരഥിപിള്ള അഭിപ്രായപ്പെട്ടു. എല്ലാ അയ്യപ്പ ഭക്തരുംഈപ്രതിഷേധയോഗത്തില്‍ പങ്കെടുക്കണമെന്ന്അദ്ദേഹം അപേക്ഷിക്കുന്നു. 
ശബരിമല വിധിക്കെതിരെ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ പ്രതിഷേധയോഗം
Join WhatsApp News
renji 2018-10-05 12:23:51
Although these people live in the U.S., they have no respect for the laws of this country, gender or racial equality or social justice. They may be even violating their oath of citizenship. They still have the pre-1937 apartheid attitude towards OBCs and  SC/ST. A sad saga!
Vanakkaran 2018-10-05 13:54:01
Do not bring your basesless, pointless, stupid arguments here in USA. You are taking all advanages here in in this country. The same rights, you are not giving in your birth country in India. You are religious fundamentlists in India, but here in USA you are secular and availng all rights and build temples and promote all your narrow and stupid religious traditions. Be bold, be generous, be broadmindied. All are equal. That is what is USA. Do not conduct protest ralley here for your indian issue. Do not bring poision to this great country USA. Partha, Unnithan stay away do not write or preach for his injustice. Very bad. no logic and stupid argument. 
Mohan Kumar 2018-10-05 17:13:16
It is a shame to all Malayalis who lives in the USA with these kind of protests by Ayyappa Hindus in the USA.  These Hindus have a very poor traditional life styles dating back to 1000 years and never allow for revival.  They need to go back to India and practice their fairy tale.
vayankaaran 2018-10-05 20:54:06
അമേരിക്കയിലുള്ള എല്ലാ മലയാളികളും
ലജ്ജിക്കേണ്ട.  ഇത് സവർണ്ണ മലയാളികളുടെ
ഒരു പ്രകടനം മാത്രം. ഇവിടത്തെ എസ. എൻ.
ഡി.പി കാരെയൊന്നും വെളിയിൽ കണ്ടില്ല
അതുകൊണ്ട് സവർണ്ണർ എന്ന് കരുതുകയാണ്,
കൃസ്തുദേവന്റെ കരുണാമയമായ വചനങ്ങളിൽ
വിശ്വസിച്ച് ഒരു ജനത അമേരിക്കൻ ഭൂഖണ്ഡത്തെ
 അനുഗ്രഹപ്രദമാക്കി. ആ നന്മകൾ അനുഭവിക്കുന്ന
മലയാളി മനുഷ്യരാശിക്ക് യാതൊരു
ഉപകാരവും ചെയ്യാത്ത പ്രതിമകളുടെ
പേരും പറഞ്ഞു ഇവിടത്തെ ജീവിതം
ക്ലേശകരമാക്കുന്നത് സങ്കടം. അമ്പലം കൊണ്ട്
സവർണ്ണർ കഞ്ഞി കുടിച്ച്  കഴിഞ്ഞുവെന്നല്ലാതെ
മാനവരാശിക്ക് എന്ത് ഗുണമുണ്ടായി. അതുകൊണ്ട്
ഓർക്കുക അമേരിക്ക  നാനാജാതി മതസ്ഥർക്കും
ജനങ്ങൾക്കും എന്നും അനുഗ്രഹമായിട്ടുണ്ട്.
ആ ചൈതന്യത്തെ നശിപ്പിക്കാൻ ശരണം
വിളിയും പുവ്വും ദർഭ;പുല്ലുമായി വരരുത് പ്ലീസ്.
Avarakutty 2018-10-05 21:37:13
Pinarai will not get a single dollar from this upper class Shudras.
Malayali 2018-10-05 21:50:38
ഇതെല്ലാം ഒരു വിശ്വാസമല്ലേ വായനക്കാരാ. ആർക്കും കൂടാനും പറയാനും അവകാശമുള്ള നാടല്ലേ ഇത്. അവർണരെ അടിച്ചമർത്തിയ സവർണർ പടുത്തുയർത്തിയ , അനുഗ്രഹപ്രദമായ ഈ നാട്ടിലെ അവർണരല്ലേ നമ്മളും.
MeeToo 2018-10-05 22:56:55
We need to write to the MeToo movement, and all the News medias in USA about these people and how they are trying to oppress the women in India and the freedom given to them . It is a shame for all the women all over the world. Shame on you 
വിദ്യാധരൻ 2018-10-06 23:55:31
എന്താണമേരിക്കൻ സ്ത്രീ എഴുത്തുകാരെ 
എന്താണ് നിങ്ങടെ തൂലിക ചത്തു മലച്ചുപോയോ ?
അറിഞ്ഞില്ലേ നമ്മുടെ കേരളത്തിൽ 
സ്ത്രീകൾക്കിനി അയ്യപ്പനെ പോയി കണ്ടിടാന്ന് ?
ഇവിടെ സ്ത്രീ സ്വാതന്ത്യം ചവുട്ടി മെതിച്ചിടുമ്പോൾ 
നിങ്ങളൊക്കെ കിച്ചണിൽ കൂക്കിങ്ങാണോ ? 
അതോ നിങ്ങടെ കണവന്മാർ തെരുവീഥികളിൽ 
കോടതി വിധിയെ എതിർത്തു തിരികെ എത്തിടുമ്പോൾ 
അവർക്കായി രുചിയുള്ള ഭക്ഷണം പാകം ചെയ്കയാണോ  
എഴുതണം കഥയും കവിതയും ലേഖനവും 
അതുപോലെ എഴുതണം അനീതിക്കെതിരായും ശക്തമായി 
ലോകത്തിൽ സ്ത്രീകൾ പിഞ്ചോമനകൾ 
നിഷ്ടൂരം കടിച്ചു കീറ പെട്ടിടുമ്പോൾ
നിങ്ങൾ എഴുതുകയാണോ എന്തേലും അവാർഡിനായി ?
നിറുത്തുക അവയൊക്കെ ഉടനെതന്നെ 
എടുക്കുക തൂലിക ഇവിടെ നടമാടും അനീതിക്കെതിരായി 
മനുഷ്യൻ തെരുവിൽ മരിച്ചിടുമ്പോൾ 
സ്ത്രീകൾ ബലാൽക്കാരത്തിനിര ആയിടുമ്പോൾ 
അധികാരിവർഗ്ഗങ്ങൾ സ്ത്രീകളെ ചൂഷണം ചെയ്യിതിടുമ്പോൾ 
എന്താണ് നിങ്ങൾ നിശബ്ദരായി ഉൾവലിഞ്ഞിടുന്നെ ?
നിങ്ങൾ വെറും കാമ ശാന്തിക്കുള്ള വസ്തുവല്ല 
നിങ്ങൾ വിഴുപ്പലക്കാനുള്ള യന്ത്രമല്ല
നിങ്ങൾ ഈ പ്രപഞ്ച ചൈതന്യത്തിൻ ജന്മഗേഹമാണ്
നിങ്ങൾ ഇല്ലാതെ പുരുഷനില്ല 
നിങ്ങൾ ഇല്ലാതെ ദൈവങ്ങൾ ആരുമില്ല 
'പുരുഷനില്ലാതെ"  ജനിച്ച ദൈവ പുത്രൻ പോലും 
അവതരിച്ച പുണ്യസ്ഥലമാ നിൻ ഗർഭാശയം 
നിൻ ആർത്തവ രക്തത്തെ വെറുക്കും 
വിവരം കെട്ട ജന്മങ്ങൾ നിന്റെ മക്കൾ 
അറിയുന്നില്ലവന്റെ ജന്മത്തിനായി നിന്റെ 
ഗർഭാശയം  ഉണർന്നു സജ്ജമായനേരം 
അതിൽ നിന്ന് ഒഴുകി വന്നതാണ് ആ രക്തമെന്ന് 
ക്ഷമിക്കുക ഞങ്ങടെ  അറിവില്ലായ്‌മ നിങ്ങൾ 
എന്നാലും അടിച്ചുകേറ്റാൻ സമയമായി ഇവന്മാരെ 
നിങ്ങടെ ശ്കതമാം തൂലിക ചൂലിനാലെ 

vayanakaaran 2018-10-07 12:52:16
വിദ്യാധരൻ സാറിനു നമസ്കാരം. പേഴ്‌സണലായിട്ട് 
പറയുവാ.. (വർഗീയത അല്ല)  ഇവിടെ അവർണ്ണ 
സ്ത്രീ എഴുത്തുകാർ ഉണ്ടോ?  മാർക്കം കൂടിയ 
നമ്പൂതിരിമാരും, പിന്നെ സവര്ണരുമല്ലേ 
എഴുത്തുകാർ.  അവർ കോടതിയെ അനുകൂലിച്ച് 
എഴുതി കഴിഞ്ഞു. .    ചിലർ പ്രതികൂലിച്ചിരുന്നു 
അവരുടെ ജാതിയറിയില്ല. കോടതിവിധിയെ 
അനുകൂലിക്കുന്നത് സവര്ണരാണ് വിദ്യാധരൻ 
സാറേ. പിന്നെ നാട്ടിൽ നടക്കുന്നത്  athu സവർണ്ണരുടെ 
അടിമകളായ അവര്ണരും കോടതി വിധിയെ 
പ്രതികൂലിച്ച് നിരത്തിലിറങ്ങിയിട്ടുണ്ട്. ആ വിവരംകേട്ടവർക്ക് 
അറിയുമോ കുറച്ച് കൊല്ലങ്ങൾക്ക് മുമ്പ് 
അവര്ക് നിരത്തിലിറങ്ങാൻ അനുവാദമില്ലായിരുന്നു. 
ഈ തമ്പ്രാക്കൾ അവരെ തല്ലി ഓടിച്ചിരുന്നു. 
SchCast 2018-10-10 14:21:04
Isn't there a woman writer to express the sentiments on this subject? If this case came before the supreme court of the USA, the outcome will be obvious. If someone points out and brings a case on what is happening in this context in Westchester, they may even lose their 'Charitable institution' status. The right of a woman (even one woman) to worship comes under religious freedom. You have the right to express your ideas, but if you put this into practice, (let us say in a temple in USA) the consequence will be quick and decisive. Please do not even try!!!
അധഃകൃതൻ =SchCast 2018-10-10 16:42:03
അധഃകൃതനെന്ന പേരു തന്നെ 
അസ്വാതന്ത്ര്യത്തിൻ ചിഹ്നമത്രെ
ദാസഭാവം ഉള്ളിലുള്ളോൻ 
എന്തെഴുതിയെട്ടെന്തു കാര്യം ?
സ്വാതന്ത്രനാകു ഉള്ളിലാദ്യം 
അന്നു ജനം നിന്നെ കേട്ടുകൊള്ളും
മതത്തിന്റെ തിരിക്കുറ്റിയായിടുമ്പോൾ 
കഴിയില്ല നിനക്ക് സ്വാതന്ത്രനായിടാൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക