Image

പ്രളയം: ബല്‍റോസ് - ഫ്ളോറല്‍ പാര്‍ക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്‍ 50,000 ഡോളര്‍ സമാഹരിച്ചു

Published on 05 October, 2018
പ്രളയം: ബല്‍റോസ് - ഫ്ളോറല്‍ പാര്‍ക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്‍ 50,000 ഡോളര്‍ സമാഹരിച്ചു
ന്യൂയോര്‍ക്ക്: ക്വീന്‍സിലെ ഇന്ത്യാ ഡേ പരേഡിന്റെ സംഘാടകരായ ഫ്ളോറല്‍ പാര്‍ക്ക്- ബല്‍റോസ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനുവേണ്ടി ക്വീന്‍സിലെ സന്തൂര്‍ റെസ്റ്റോറന്റില്‍സംഘടിപ്പിച്ച ചടങ്ങില്‍ 50,000-ല്‍പ്പരം ഡോളര്‍ സമാഹരിച്ചു.

കേരളീയരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഒത്തുചേര്‍ന്ന പരിപാടിയില്‍ പങ്കെടുത്തവര്‍ കേരളത്തിലെ ദുരന്തത്തില്‍ ദുഖം രേഖപ്പെടുത്തി. എല്ലാവരെയും ഒരുമിച്ച് അണി നിരത്തുന്ന പരേഡിന്റെസംഘാടകര്‍ ജങ്ങളുടെ ദുഖമകറ്റാനും കൈ കോര്‍ത്തത് അഭിനന്ദനാര്‍ഹമായി. പ്രാദേശികതക്കപ്പുറത്ത് ഇന്ത്യ എന്ന വികാരമാണു എല്ലാവരെയും ഒന്നിപ്പിക്കുന്നതെന്ന് ചടങ്ങ് തെളിയിക്കുകയും ചെയ്തു. ഇതിനു സംഘടകരും അഭിനന്ദനമര്‍ഹിക്കുന്നു.

കര്‍ണാടകയില്‍ നിന്‍ എത്തിയ അന്ധ വിദ്യാര്‍ഥികളുടെ ഗാനാലാപനമായിരുന്നു ചടങ്ങിലെ പ്രധാന കലാപരിപാടി. കാഴ്ച ഇല്ലെങ്കിലും കലാരംഗത്ത് അത് തടസമല്ലെന്നു തെളിയിക്കുന്നതായിരുന്നു അവരുടേ പ്രകടനം. സംഗീത പണ്ഡിറ്റിന്റെ ന്രുത്ത വിദ്യാര്‍ഥികളും നേഴ്‌സസ് അസോസിയേഷന്‍ അംഗങ്ങളും ന്രുത്തങ്ങള്‍ അവതരിപ്പിച്ചു.

പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ ചെയര്‍ സുബാഷ് കപാഡിയ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ക്രുപാല്‍ സിംഗ്, അസോസിയേഷന്‍ സ്ഥാപക നേതാവ്വി.എം. ചാക്കോ, ചാരിറ്റി രംഗത്തെ പ്രമുഖനായ ഹര്‍ഷദ് പട്ടേല്‍, ഡോ. തോമസ് മാത്യു, ഐ.എന്‍.ഒ.സി. നേതാവ് ജോര്‍ജ് ഏബ്രഹാം, നഴ്‌സസ് അസോസിയേഷന്‍ നേതാവ് മേരി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. കോശി ഉമ്മന്‍ ആയിരുന്നു എംസി.

ജോര്‍ജ് ഏബ്രഹാം പ്രളയ ദുരന്തത്തെപ്പറ്റി വിവരിച്ചു. പ്രളയത്തില്‍ മുങ്ങിയ കല്ലിശേരിയിലെ തന്റെ വീടിന്റെ അവസ്ഥ അദ്ദേഹം ചൂണ്ടിക്കാട്ടി. കഷ്ടിച്ചാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.

വ്യക്തമായ പ്ലാനിംഗ് ഇല്ലാത്തത് പ്രളയദുരിതത്തിന്റെ ആക്കംകൂട്ടി. പ്രളയത്തിനുശേഷം അര്‍ഹമായ സഹായം കേന്ദ്രം നല്കാതിരുന്നത് പ്രശ്നമായി.

പ്രളയം ചില നന്മകളും കൊണ്ടുവന്നു. ഏവരും പ്രശംസിക്കുന്നകേരളത്തിലെ സൗഹൃദാന്തരീക്ഷം ഒരിക്കല്‍ക്കൂടി വ്യക്തമായി. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരേ ആരാധനാലയങ്ങളില്‍ ഒരുമിച്ചു താമസിച്ചു. അവര്‍ക്ക് ഭക്ഷണം കൊണ്ടുവന്നത് മുസ്ലീംകളും. പലസ്ഥലങ്ങളില്‍ ഇതു തിരിച്ചും സംഭവിച്ചു.

വലിയ തോതിലുള്ള നാശനഷ്ടമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. അതു പുനര്‍നിര്‍മ്മിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും- അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ ഏതൊരു സഹായവും വിലപ്പെട്ടതാണ്.

പ്രളയാനന്തരം പകര്‍ച്ച വ്യാധികളും മറ്റും ഉണ്ടാകുമെന്ന ഭീതി ഉണ്ടായിരുന്നുവെങ്കിലും അവയൊക്കെ നിയന്ത്രണാധീനമാക്കാന്‍ കഴിഞ്ഞുവെന്ന് ഡോ. തോമസ് മാത്യു ചൂണ്ടിക്കാട്ടി. എക്കോയുടെ നേത്രുത്വത്തില്‍ രണ്ടു ലക്ഷം ഡോളര്‍ സമാഹരിക്കാനായതും അദ്ധേഹം അനുസ്മരിച്ചു

സ്റ്റേറ്റ് സെനറ്റിലേക്കു ആറാം ഡിസ്ട്രിക്ടില്‍ നിന്നു മല്‍സരിക്കുന്ന കെവിന്‍ തോമസ്, ജോര്‍ജ് പറമ്പി, സാബു ലൂക്കോസ്, തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

വിവിധ അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തു. പരിപാടിക്ക് വേദിയും ഭക്ഷണവും സന്തൂര്‍ ഹോട്ടല്‍ സൗജന്യമായി നല്കി.
പ്രളയം: ബല്‍റോസ് - ഫ്ളോറല്‍ പാര്‍ക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്‍ 50,000 ഡോളര്‍ സമാഹരിച്ചുപ്രളയം: ബല്‍റോസ് - ഫ്ളോറല്‍ പാര്‍ക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്‍ 50,000 ഡോളര്‍ സമാഹരിച്ചുപ്രളയം: ബല്‍റോസ് - ഫ്ളോറല്‍ പാര്‍ക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്‍ 50,000 ഡോളര്‍ സമാഹരിച്ചുപ്രളയം: ബല്‍റോസ് - ഫ്ളോറല്‍ പാര്‍ക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്‍ 50,000 ഡോളര്‍ സമാഹരിച്ചുപ്രളയം: ബല്‍റോസ് - ഫ്ളോറല്‍ പാര്‍ക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്‍ 50,000 ഡോളര്‍ സമാഹരിച്ചുപ്രളയം: ബല്‍റോസ് - ഫ്ളോറല്‍ പാര്‍ക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്‍ 50,000 ഡോളര്‍ സമാഹരിച്ചുപ്രളയം: ബല്‍റോസ് - ഫ്ളോറല്‍ പാര്‍ക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്‍ 50,000 ഡോളര്‍ സമാഹരിച്ചുപ്രളയം: ബല്‍റോസ് - ഫ്ളോറല്‍ പാര്‍ക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്‍ 50,000 ഡോളര്‍ സമാഹരിച്ചുപ്രളയം: ബല്‍റോസ് - ഫ്ളോറല്‍ പാര്‍ക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്‍ 50,000 ഡോളര്‍ സമാഹരിച്ചുപ്രളയം: ബല്‍റോസ് - ഫ്ളോറല്‍ പാര്‍ക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്‍ 50,000 ഡോളര്‍ സമാഹരിച്ചുപ്രളയം: ബല്‍റോസ് - ഫ്ളോറല്‍ പാര്‍ക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്‍ 50,000 ഡോളര്‍ സമാഹരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക