വാഷിംഗ്ടണ്‍: സുപ്രീം കോടതി നിയമനത്തിന്റെ ആദ്യപടിയായി ഇന്ന് യൂ എസ് സെനറ്റില്‍ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ജഡ്ജ കവനോവിന് വിജയം .
സെനറ്റില്‍ ജഡ്ജി നിയമനത്തെ കുറിച്ചു കൂടുതല്‍ ഡിബേറ്റ് ഒഴിവാക്കുന്നതിനും ഫൈനല്‍ വോട്ടെടുപ്പു ശനിയാഴ്ച വൈകീട്ട് മൂന്നിന് നടത്തുന്നതിനും അന്പത്തിയൊന്നു വോട്ടുകളുടെ പിന്തുണയോടെ സെനറ്റ് തീരുമാനിച്ചു. തീരുമാനം പ്രഖ്യാപിക്കാതെയിരുന്ന നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ മൂന്നുപേര്‍ അനുകൂലിച്ചു വോട്ടു ചെയ്തു . ഒരു ഡെമോക്രാറ്റ് അംഗവും കാവാനോയെ അനുകൂലിച്ചു
നാല്പത്തിയൊന്പത് പേര് എതിര്‍ത്തു.നാളെ നടക്കുന്ന വോട്ടെടുപ്പിലും അത്ഭുതമൊന്നും നടന്നില്ലെങ്കില്‍ കാവാനോ സുപ്രീം കോടതി ജഡ്ജിയാവും.
സെനറ്റര്‍മാരുടെ തീരുമാനം പ്റസിഡന്റ് ട്രമ്പ് സ്വാഗതം ചെയ്തു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല