Image

മെല്‍ബണ്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് യുവജനങ്ങള്‍ക്ക് മാതൃക

Published on 05 October, 2018
മെല്‍ബണ്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് യുവജനങ്ങള്‍ക്ക് മാതൃക

മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ മെല്‍ബണിന്റെ 2019 ലെ വലിയ തിരുനാളിന് പ്രസുസുദേന്തിമാരായി, ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ക്ക് മാതൃകയാവുകയാണ് മെല്‍ബണ്‍ കെസിവൈഎല്‍ അംഗങ്ങള്‍.

സെപ്റ്റംബര്‍ 30 ലെ തിരുനാളിനോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ക്ലയിറ്റനില്‍ നടന്ന പ്രസുദേന്തി വാഴ്ചയിലാണ് 33 ഓളം യുവതി യുവാക്കള്‍ അടുത്ത വര്‍ഷത്തെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് പ്രസുദേന്തിമാരായി മുന്നോട്ടു വന്നിരിക്കുന്നത്. 

മെല്‍ബണ്‍ കെസിവൈഎല്‍ പ്രസിഡന്റ് സ്‌റ്റെബിന്‍ ഒക്കാട്ട്, സെക്രട്ടറി ജിക്‌സി ജോസഫ് കുന്നംപടവില്‍ എന്നിവരുടെ നേതൃത്വത്തില്‍ അടുത്ത വര്‍ഷത്തെ തിരുനാള്‍ ഒരു ഉത്സവമായി മാറ്റാനുള്ള തയാറെടുപ്പിലാണ് മെല്‍ബണ്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്.

മാതൃകാപരമായ തീരുമാനത്തിലൂടെ പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്‌നേഹവും ഊട്ടിയുറപ്പിച് ദൈവവിശ്വാസത്തില്‍ വളര്‍ന്നു വരുവാന്‍ തയാറായി മുന്നോട്ട് വന്നിരിക്കുന്ന എല്ലാ യുവജനങ്ങളെയും ചാപ്ലെയിന്‍ ഫാ. തോമസ് കുമ്പുക്കല്‍ അനുമോദിച്ചു.

റിപ്പോര്‍ട്ട്: സോളമന്‍ പാലക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക