Image

റോമില്‍ ഗാന്ധിജയന്തി ആഘോഷിച്ചു

Published on 05 October, 2018
റോമില്‍ ഗാന്ധിജയന്തി ആഘോഷിച്ചു

റോം: ഇന്ത്യയുടെ രാഷ്ട്രപിതാവ് മാഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനം ഇറ്റലിയിലെ റോമില്‍ ആഘോഷിച്ചു. ഒക്ടോബര്‍ രണ്ടിന് റോമിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ റോം മേയറുടെ ആസ്ഥാനമായ കാംന്പിഡോളിയോയിലാണ് ആഘോഷം അരങ്ങേറിയത്.

ഗാന്ധി പാര്‍ക്കില്‍ നേതാക്കള്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ഇന്ത്യന്‍ എക്‌സ്‌ക്ലൂസീവ് എംഡി ജോസ്വി ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഗാന്ധിജിയായി വിന്‍സന്റ് ചക്കാലമറ്റത്തില്‍ വേഷമിട്ടു. 30 വര്‍ഷമായി റോമില്‍ താമസിക്കുന്ന യോഗാധ്യപകനാണ് വിന്‍സന്റ് ചക്കാലമറ്റം. ആഘോഷത്തിലും പരിപാടിയിലും പങ്കെടുത്തവര്‍ക്ക് അംബാസഡര്‍ റീണത് സന്ധു നന്ദി പറഞ്ഞു.

ഇന്ത്യന്‍ അംബാസഡര്‍ റീണത് സന്ധു പരിപാടികള്‍ ഏകോപിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, റോം മേയര്‍ വിര്‍ജിനിയ റഗി, രാഷ്ട്രീയ നേതാക്കള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക