Image

ജര്‍മനിയില്‍ ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നു

Published on 05 October, 2018
ജര്‍മനിയില്‍ ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നു

ബര്‍ലിന്‍: ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ ജര്‍മന്‍ റെയില്‍വേ തീരുമാനിച്ചു. ഇതിനൊപ്പം റൂട്ടുകള്‍ വര്‍ധിപ്പിക്കുകും ചെയ്യും. രണ്ടു തീരുമാനങ്ങളും അടുത്ത വര്‍ഷം നടപ്പാകും.

ഫസ്റ്റ് ക്ലാസിലും സെക്കന്‍ഡ് ക്ലാസിലും ശരാശരി 1.9 ശതമാനം നിരക്ക് വര്‍ധനയാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ എട്ടിനു മുന്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് പഴയ നിരക്കില്‍ തന്നെ യാത്ര ചെയ്യാം.

എന്നാല്‍, ഈ നിരക്ക് വര്‍ധനവ് പോലും രാജ്യത്തെ നാണ്യപെരുപ്പ നിരക്കായ 2.3 ശതമാനത്തിനു വളരെ താഴെയാണെന്ന് അധികൃതര്‍ ചൂണ്ടിട്ടുന്നു. 

സീറ്റ് റിസര്‍വേഷന്‍, ബാന്‍കാര്‍ഡ് 25, ബാന്‍കാര്‍ഡ് 50 ഡിസ്‌കൗണ്ടുകള്‍ എന്നിവയുടെ നിരക്ക് വര്‍ധിക്കില്ല. അതേസമയം, ട്രെയിനില്‍ കയറിയ ശേഷം ടിക്കറ്റെടുക്കുന്നതിനുള്ള അധിക ഫീസ് 12.50 യൂറോയില്‍ നിന്ന് 19 യൂറോയാക്കും.

കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിനും നിലവിലുള്ള സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് നിരക്ക് വര്‍ധന ഉപയോഗിക്കുന്നതെന്ന് അധികൃതരുടെ വിശദീകരണം. ബര്‍ലിന്‍ മ്യൂണിക്ക് ഐസിഇ റൂട്ടില്‍ ബുള്ളറ്റ് ട്രെയിനുകള്‍ മൂന്നില്‍നിന്ന് അഞ്ചാക്കും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക