Image

ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയില്‍ സ്ഥാനാര്‍ര്‍ത്ഥികളുടെ മീറ്റ് ആന്റ് ഗ്രീറ്റ് പ്രോഗ്രാം ആവേശഭരിതമായി

പി.പി.ചെറിയാന്‍ Published on 06 October, 2018
ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയില്‍  സ്ഥാനാര്‍ര്‍ത്ഥികളുടെ മീറ്റ് ആന്റ് ഗ്രീറ്റ് പ്രോഗ്രാം ആവേശഭരിതമായി
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ സെ. ജോസഫ് പള്ളിയില്‍ സെപ്റ്റംബര്‍ 30 ഞായറാഴ്ച  സംഘടിപ്പിച്ച ഇന്ത്യന്‍ ഡെമോക്രാറ്റിക്  സ്ഥാനാര്‍ത്ഥികളുടെ മീറ്റ് ആന്റ് ഗ്രീറ്റ് പ്രോഗ്രാം ആവേശഭരിതമായി. നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍  ഹൂസ്റ്റണില്‍ നിന്നു  യു.എസ്. കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന ശ്രീ പ്രസ്റ്റണ്‍ കുല്‍ക്കര്‍ണി, ഫോര്‍ട്ട്‌ബെന്‍ഡു് കൗണ്ടി ജഡ്ജി സ്ഥാനാര്‍ത്ഥിയും മലയാളിയുമായ  കെ.പി.ജോര്‍ജ്, കൗണ്ടി കോര്‍ട്ട് അറ്റ് ലോ 3 ലേക്ക് മത്സരിക്കുന്ന മലയാളി ജൂലി മാത്യു എന്നിവര്‍ക്ക് ആവേശോജ്ജലമായ സ്വീകരണമാണ് എല്ലാവരില്‍  നിന്നും ലഭിച്ചത്. ഹൂസ്റ്റണില്‍ നിന്നും വിവിധ സ്ഥാനങ്ങളിലേക്കു മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ  വിജയം സുനിശ്ചിതമാക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന്  കോര്‍ഡിനേറ്റര്‍മാരായ
ബാബു തെക്കേക്കരയും പത്മശ്രീനിവാസന്റെയും അഭ്യര്‍ത്ഥിച്ചു. ഓരോ സ്ഥാനാര്‍ത്ഥിയും അവരവരുടെ തിരഞ്ഞെടുപ്പ് അജണ്ട യോഗത്തില്‍ വിശദീകരിച്ചു. വോട്ടര്‍മാരുടെ സംശങ്ങള്‍ക്കു ഉചിതമായ മറുപടി നല്‍കി സ്വന്തം ജനങ്ങളില്‍ നിന്നും ലഭിച്ച പിന്തുണക്ക് സ്ഥാനാര്‍ത്ഥികള്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി. യോഗത്തില്‍  വോട്ടര്‍ രജിസ്‌ടേഷനില്‍ പുതിയതായി 40 ലേറെ പേര്‍  വോട്ട് രജിസ്റ്റര്‍ ചെയ്തു. ഇങ്ങനെയൊരു  പരിപാടി സംഘടിപ്പിക്കാന്‍ അനുവാദം നല്‍കിയ ഹൂസ്റ്റണ്‍  സെ. ജോസഫ് പള്ളി വികാരി ഫാ.കുര്യനും പള്ളികമ്മിറ്റിക്കും സംഘാടകര്‍  നന്ദി രേഖപ്പെടുത്തി. ബാബു തെക്കേക്കരയുടേയും പത്മശ്രീനിവാസന്റെയും നേതൃത്വത്തിലാണ് വോട്ടര്‍ രജിസ്റ്ററേഷനും മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാമും നടന്നത്.

ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയില്‍  സ്ഥാനാര്‍ര്‍ത്ഥികളുടെ മീറ്റ് ആന്റ് ഗ്രീറ്റ് പ്രോഗ്രാം ആവേശഭരിതമായിഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയില്‍  സ്ഥാനാര്‍ര്‍ത്ഥികളുടെ മീറ്റ് ആന്റ് ഗ്രീറ്റ് പ്രോഗ്രാം ആവേശഭരിതമായിഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയില്‍  സ്ഥാനാര്‍ര്‍ത്ഥികളുടെ മീറ്റ് ആന്റ് ഗ്രീറ്റ് പ്രോഗ്രാം ആവേശഭരിതമായിഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയില്‍  സ്ഥാനാര്‍ര്‍ത്ഥികളുടെ മീറ്റ് ആന്റ് ഗ്രീറ്റ് പ്രോഗ്രാം ആവേശഭരിതമായി
Join WhatsApp News
രാഷ്ട്രീയ വീഷകൻ 2018-10-06 02:57:53
ഇതു  തെറ്റായ  പള്ളി നടപടി  ആണ് . പള്ളി  രാഷ്ട്രീയ  പ്രചരണ  വേദിയോ , രാട്രീയ  യുദ്ധക്കളമോ  ആക്കരുത് .  ചർച്ചും  സ്റ്റേറ്റ്  സെപറേഷൻ  മസ്റ്റ്  ബി  ദർ . 
ചർച്  ഡെമോക്രാറ്റിക്‌  പാർട്ടി  പ്രചരണ  വേദിയാക്കിയത്  തെറ്റ് . ഇത്  പാരിഷ്  കൗൺസിലിലും  രൂപതയിലും  ചർച്ച  ചെയ്യണം . നടപടി  സ്വീകരിക്കണം . നിങ്ങൾ  എന്താണ്  റിപ്പബ്ലിക്കൻ  പാർട്ടിക്ക്  അനുമതി  കൊടുക്കാത്തത് ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക