Image

സുപ്രീം കോടതി ജഡ്ജി കാവനോവിന്റെ നിയമനം ഉറപ്പെന്ന് ട്രംമ്പ്

പി പി ചെറിയാന്‍ Published on 06 October, 2018
സുപ്രീം കോടതി ജഡ്ജി കാവനോവിന്റെ നിയമനം ഉറപ്പെന്ന് ട്രംമ്പ്
വാഷിംഗ്ടണ്‍ ഡി സി: ദിവസങ്ങളായി നീണ്ട് നില്‍ക്കുന്ന വാദപ്രതിവാദങ്ങള്‍ക്കും, 
അനിശ്ചിതത്വത്തിനുമൊടുവില്‍ പ്രസിഡന്റ് ട്രംമ്പ് സുപ്രീം കോടതി ജഡ്ജിയായി നാമനിര്‍ദ്ദേശം ചെയ്ത ജഡ്ജ് കാവനോവിന്റെ നിയമനം ശനിയാഴ്ച ഉച്ചക്ക് ശേഷം അംഗീകരിക്കപ്പെടുമെന്നുള്ളത് ഉറപ്പാണെന്ന് പ്രസിഡന്റ് ട്രംമ്പ് അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 5 ന് വെള്ളിയാഴ്ച സെനറ്റ് അംഗങ്ങള്‍ ജഡ്ജിയുടെ നിയമനം ശരിവെച്ച് കൊണ്ട് അവസാന വോട്ടെടുപ്പിനായി ഒക്ടോബര്‍ 6 ശനിയാഴ്ച 3 മണിയിലേക്ക് മാറ്റി വെച്ചു. വെള്ളിയാഴ്ച 51 സെനറ്റംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 49 അംഗങ്ങള്‍ എതിര്‍ത്തു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ ജഡ്ജിക്കെതിരായ നിലപാട് സ്വീകരിച്ചിരുന്ന നാല് അംഗങ്ങളില്‍ അലാസക്കയില്‍ നിന്നുള്ള സെനറ്റര്‍ ലിസ ഇന്നത്തെ വോട്ടെടുപ്പില്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയെങ്കിലും, വെസ്റ്റ് വെര്‍ജിനിയായില്‍ നിന്നുള്ള ഡമോക്രാറ്റിക്ക് സെനറ്റര്‍ ജൊ മഞ്ചില്‍ അനുകൂലിച്ചതിനാലാണ് 51- 49 എന്ന നിലയില്‍ ജഡ്ജി ആദ്യ റൗണ്ടില്‍ വിജയിച്ചത്.

ശനിയാഴ്ച നടക്കുന്ന അവസാന റൗണ്ട് വോട്ടെടുപ്പില്‍ ഇനി മാറ്റമൊന്നും സംഭവിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ രാജ്യത്തിന്റെ പരമോന്നത നീതി പാഠത്തിലേക്ക് ജഡ്ജ് കാവനോവ നിയമിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രസിഡന്റ് ജോര്‍ജ് ബുഷ് ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ കാവനോയുടെ നിയമനം അംഗീകരിക്കുന്നതിന് സെനറ്റംഗങ്ങളില്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തിയിരുന്നത്.
സുപ്രീം കോടതി ജഡ്ജി കാവനോവിന്റെ നിയമനം ഉറപ്പെന്ന് ട്രംമ്പ്സുപ്രീം കോടതി ജഡ്ജി കാവനോവിന്റെ നിയമനം ഉറപ്പെന്ന് ട്രംമ്പ്സുപ്രീം കോടതി ജഡ്ജി കാവനോവിന്റെ നിയമനം ഉറപ്പെന്ന് ട്രംമ്പ്സുപ്രീം കോടതി ജഡ്ജി കാവനോവിന്റെ നിയമനം ഉറപ്പെന്ന് ട്രംമ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക