Image

'മാര്‍ത്തോമ്മാ ഫെസ്റ്റ് ഇന്ന്; കായികമത്സരങ്ങള്‍ സമാപിച്ചു;

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 06 October, 2018
'മാര്‍ത്തോമ്മാ ഫെസ്റ്റ്  ഇന്ന്;  കായികമത്സരങ്ങള്‍ സമാപിച്ചു;
ഡാലസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍  സെപ്തംബര്‍ 29  ശനിയാഴ്ച നടന്ന മാര്‍ത്തോമ്മാ ഫെസ്റ്റ്  കായിക മേള  വന്‍ വിജയമായി .   ബാസ്‌കറ്റ് ബോള്‍  ബാറ്റ്മിന്റണ്‍, ടേബിള്‍ ടെന്നീസ് , ചെസ്,  ക്യാരംസ്സ്  തുടങ്ങി വിവിധ സ്‌പോര്‍ട് മത്സരങ്ങള്‍ നടന്നു. 

മാര്‍ത്തോമാ ഫെസ്റ്റ് പൊതു സംമ്മേളനവും കലാപരിപാടികളും  ഒക്‌ടോബര്‍ ആറിന്  ശനിയാഴ്ച ഉച്ച കഴിഞ്ഞു 2 മുതല്‍ രാത്രി 9.30  വരെ പള്ളി അങ്കണത്തില്‍ (11550 Luna Rd, Dallas, TX 75234) നടക്കും നടക്കും. വൈകുന്നേരം 5:30 നു നടക്കുന്ന പൊതു സമ്മേളനം  ഫാര്‍മേഴ്‌സ് ബ്രാഞ്ച് മേയര്‍ റോബര്‍ട്ട് സി  ഡായ്  ഫെസ്റ്റ്  ദ്ഘാടനം ചെയ്യും. 

നാടന്‍ തട്ടുകടകള്‍ ഉള്‍പ്പെടെ  രുചികരമായ കേരള ഭക്ഷ്യവിഭവമേളയും, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ പങ്കെടുക്കുവാന്‍ ഡാളസ് ബി3  എന്റര്‍റ്റെയിന്‍മെന്റ് ഒരുക്കുന്ന  കായിക വിനോദങ്ങളും , റൈഡുകളും മേളയില്‍ ഒരുങ്ങും.  വിവിധ സംഘടകളുടെ സ്റ്റാളുകളും ബൂത്തുകളും, ഡാളസിലെ വിവിധ കലാസംഘടനകള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന  കലാപരിപാടികളും ഫെസ്റ്റിനെ ആകര്‍ഷകമാക്കും.  പ്രവേശനവും പാര്‍ക്കിങ്ങും സൗജന്യമാണ്.
     
ഫെസ്റ്റിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി  റവ. ഡോ. എബ്രഹാം  മാത്യു, റവ. ബ്ലെസിന്‍  കെ മോന്‍, കണ്‍വീനര്‍മാരായ   സുരേഷ് ഫിലിപ് , സാമുവല്‍ യോഹന്നാന്‍ എന്നിവര്‍ അറിയിച്ചു.

'മാര്‍ത്തോമ്മാ ഫെസ്റ്റ്  ഇന്ന്;  കായികമത്സരങ്ങള്‍ സമാപിച്ചു;  'മാര്‍ത്തോമ്മാ ഫെസ്റ്റ്  ഇന്ന്;  കായികമത്സരങ്ങള്‍ സമാപിച്ചു;  'മാര്‍ത്തോമ്മാ ഫെസ്റ്റ്  ഇന്ന്;  കായികമത്സരങ്ങള്‍ സമാപിച്ചു;  'മാര്‍ത്തോമ്മാ ഫെസ്റ്റ്  ഇന്ന്;  കായികമത്സരങ്ങള്‍ സമാപിച്ചു;  'മാര്‍ത്തോമ്മാ ഫെസ്റ്റ്  ഇന്ന്;  കായികമത്സരങ്ങള്‍ സമാപിച്ചു;
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക