Image

ഷിക്കാഗോ മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ഒക്ടോബര്‍ 14ന്

ജോഷി വള്ളിക്കളം Published on 06 October, 2018
ഷിക്കാഗോ മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ഒക്ടോബര്‍ 14ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2018-2020 കാലവര്‍ഷത്തിലെ പുതിയ ഭരണസമിതി ഒക്ടോബര്‍ 14 ഞായറാഴ്ച 5 മണിക്ക് നടക്കുന്ന പൊതുയോഗത്തില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത സ്ഥാനമേറ്റെടുക്കുന്നതാണ്. മൗണ്ട് പ്രൊസ്പക്ടിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഹാളില്‍ വച്ച് നിലവിലുള്ള പ്രസിഡന്റ് രജ്ഞന്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ നിയുക്ത പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരമേറ്റെടുക്കുന്നതാണ്.

പുതിയ ഭരണസമിതിയുടെ ആദ്യപരിപാടിയായി കേരളപ്പിറവിയും പ്രവര്‍ത്തനോദ്ഘാടനവും നവംബര്‍ 2, വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ഡസ്‌പ്ലെയിന്‍സിലുളള കെ.സി.എസ്. ഹാളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു.
ജനുവരി 5, 2019-ന് ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ പരിപാടികള്‍ നടത്തുന്നതായിരിക്കും.

ഏപ്രില്‍ 27-ശനിയാഴ്ച 2019-ലെ കലാമേള നടത്തുന്നതാണ്.
ഒക്ടോബര്‍ 14ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രസിഡന്റ്-ജോണ്‍സന്‍ കണ്ണൂക്കാടന്‍, സെക്രട്ടറി-ജോഷി വള്ളിക്കളം, വൈസ് പ്രസിഡന്റ്-ബാബു മാത്യു, ട്രഷറര്‍- ജിതേഷ് ചുങ്കത്ത്, ജോ.സെക്രട്ടറി -സാബു കട്ടപ്പുറം, ജോ.ട്രഷറര്‍ -ഷാബു മാത്യു, സീനിയര്‍ സിറ്റിസന്‍ പ്രതിനിധി-ജോസ് സൈമണ്‍ മുണ്ടല്ലാക്കല്‍, വനിതാ പ്രതിനിധികള്‍- കാല്‍വിന്‍ കവലയ്ക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ആഗ്നസ് മാത്യു, ആല്‍വിന്‍ ഷിക്കോര്‍, ചാക്കോ മറ്റത്തിപറമ്പില്‍, ജസി റിന്‍സി, ജോര്‍ജ് പ്ലാമൂട്ടില്‍, ലൂക്ക് ചിറയില്‍, മനോജ് അച്ചേട്ട്, മാത്യു ടോബിന്‍, ഫിലിപ്പ് ലൂക്കോസ്, സജി മണ്ണഞ്ചേരില്‍, സന്തോഷ് കാട്ടുക്കാരന്‍, സന്തോഷ് കുര്യന്‍, ഷൈനി ഹരിദാസ് എന്നിവരും സ്ഥാനമേറ്റെടുക്കുന്നതാണ്.


ഷിക്കാഗോ മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ഒക്ടോബര്‍ 14ന്ഷിക്കാഗോ മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ഒക്ടോബര്‍ 14ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക