Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇനി ടിക്കറ്റ് 'ഇല്ലാതെ' ട്രെയിന്‍ യാത്ര

Published on 06 October, 2018
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇനി ടിക്കറ്റ് 'ഇല്ലാതെ' ട്രെയിന്‍ യാത്ര

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ട്രെയിനുകളില്‍ കൈവശം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാന്‍ സൗകര്യമൊരുങ്ങുന്നു. റെയില്‍വേയുടെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനിലൂടെയാണ് ഈ സംവിധാനം യാത്രക്കാര്‍ക്കു നല്‍കുന്നത്.

ഈസിറൈഡ് സര്‍വീസ് എന്നു പേരിട്ടിരിക്കുന്ന ഈ സര്‍വീസില്‍ ടിക്കറ്റ് എടുക്കാനുള്ള സമയ ലാഭവും ലാഭകരമായ പ്ലാനുകളും തെരഞ്ഞെടുക്കുകയും ചെയ്യാം. 

ട്രെയിനുകളിലും ചില പൊതു ഗതാഗത സംവിധാനങ്ങളും ഇതു പരീക്ഷണാടിസ്ഥാത്തില്‍ നടപ്പാക്കുകയാണ്. മുന്‍പ് യാത്ര ചെയ്ത റൂട്ടുകള്‍ കൂടി അപഗ്രഥിച്ച് ആപ്പ് തന്നെ ലാഭകരവും സമയലാഭമുള്ളതുമായ റൂട്ടുകളും ഗതാഗത മാര്‍ഗങ്ങളും നിര്‍ദേശിക്കും. ക്രെഡിറ്റ് കാര്‍ഡില്‍ നിന്നോ ബാങ്ക് അക്കൗണ്ടില്‍ നിന്നു നേരിട്ടോ ആയിരിക്കും ഇതിനുള്ള പണം ഈടാക്കുക.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക