Image

എം.എ. യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി

Published on 06 October, 2018
എം.എ. യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി

ദുബായ്: ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച സമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിക്ക്. ആര്‍പി ഗ്രൂപ്പ് ഉടമ ബി. രവി പിള്ളയാണ് രണ്ടാം സ്ഥാനത്ത്. ജെംസ് എഡ്യൂക്കേഷന്‍ ഉടമ സണ്ണി വര്‍ക്കിയാണ് മൂന്നാം സ്ഥാനത്ത്.

35,036 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി.രവി പിള്ളയ്ക്ക് 28,766 കോടിയും സണ്ണി വര്‍ക്കിക്ക് 18,808 കോടി രൂപയുടെ ആസ്തിയുമാണുള്ളത്.ഗള്‍ഫ് മേഖലയിലെ ധനികരിലും ഒന്നാം സ്ഥാനം യൂസഫലിക്കാണ്. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റെ മിക്കി ജഗതിയാനിയാണ് രണ്ടാം സ്ഥാനത്ത് (32,241 കോടി) .രവി പിള്ളയ്ക്കാണ് മൂന്നാം സ്ഥാനം. എന്‍എംസി ഹെല്‍ത്ത് കെയര്‍ ഉടമ ബി.ആര്‍ ഷെട്ടിയാണ് (27,281 കോടി) നാലാംസ്ഥാനത്ത്.

സമ്പന്നരായ മലയാളികളില്‍ ഇന്‍ഫോസിസിന്റെ എസ്. ഗോപാലകൃഷ്ണനാണ് നാലാം സ്ഥാനത്തും (15,047കോടി) മുത്തൂറ്റ് ഗ്രൂപ്പ് ഉടമ എം.ജി. ജോര്‍ജ് മുത്തൂറ്റ് (14,383 കോടി) അഞ്ചാമതും വിപിഎസ് ഹെല്‍ത്ത് കെയര്‍ ഉടമയും യൂസഫലിയുടെ മരുമകനുമായ ഷംസീര്‍ വയലിന്‍ (11,359 കോടി). ആറാം സ്ഥാനത്തുമാണ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക