Image

മുഖ്യമന്ത്രിയുടെ ആഹ്വാനം സാര്‍ത്ഥകമാക്കാൻ കേരള മന്ത്രിമാര്‍ 17 മുതല്‍ യു.എസ്. നഗരങ്ങള്‍ സന്ദര്‍ശിക്കുന്നു

അനില്‍ പെണ്ണുക്കര Published on 06 October, 2018
മുഖ്യമന്ത്രിയുടെ ആഹ്വാനം സാര്‍ത്ഥകമാക്കാൻ കേരള മന്ത്രിമാര്‍ 17 മുതല്‍ യു.എസ്. നഗരങ്ങള്‍ സന്ദര്‍ശിക്കുന്നു
ചികിത്സയ്ക്കായി അമേരിക്കലെത്തിയ മുഖ്യമന്ത്രി പ്രളയം തകര്‍ത്തടിച്ച കേരളത്തിനുവേണ്ടി അമേരിക്കന്‍ മലയാളിയുടെ സഹായഹസ്തവും മനസ്സും ചോദിച്ചു മടങ്ങുമ്പോള്‍ ആ ആഹ്വാനം മുഖവിലയ്ക്കെടുത്ത് അമേരിക്കന്‍ മലയാളികള്‍ കേരളത്തിനുവേണ്ടി രംഗത്തിറങ്ങിയതായി നോര്‍ക്ക റൂട്സ് ഡയറക്ടര്‍ ഡോ: അനിരുദ്ധന്‍ അറിയിച്ചു. അതിനായി നോര്‍ക്ക റൂട്സ് പമുഖ വ്യക്തികളെയും, വ്യവസായികളെയും ഉള്‍പ്പെടുത്തി വിപുലമായ ഒരു കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല്പതിനായിരം കോടി രൂപയുടെ നാശനഷ്ടമാണ് കേരളാ ഗവണ്മെന്റ് ഇപ്പോള്‍ കണക്കാക്കുന്നത്. കേരളത്തിനു പഴയപ്രൗഢിയിലെത്താന്‍ വലിയ സഹായങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കേരളാ ഗവണ്മെന്റ് നവകേരള നിര്‍മ്മാണത്തിനായി യത്നിക്കുത്. കേരള ജനതയ്ക്കൊപ്പം ഒപ്പംകൂടാന്‍ ആരെല്ലാമുണ്ട്. അവരെ കണ്ടെത്തി നവകേരളത്തിനൊപ്പം നിര്‍ത്തുക എന്ന ശ്രമകരമായ ദൗത്യവുമായാണ് നോര്‍ക്ക റൂട്സ് മുന്നോട്ടു വരുന്നത് . അതിനായി ചില നൂതന പദ്ധതികളും നോര്‍ക്ക റൂട്സ് മുന്നോട്ടു വയ്ക്കുന്നു .

കേരളത്തിന്റെ വികസനത്തിനായി ചില മേഖലകളെ ശക്തമാക്കുന്നതിനായി അമേരിക്കന്‍ മലയാളികള്‍, മറ്റ് പ്രൊഫഷണലുകളെ കൂടി ഉള്‍പ്പെടുത്തി മെഡിക്കല്‍ രംഗം, ഐ ടി മേഖല, റോബട്ടിക് എഞ്ചിനീയറിംഗ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ടൂറിസം, ഫാര്‍മസ്യുട്ടിക്കല്‍ ആന്‍ഡ് ഡ്രഗ് മാനുഫാക്ച്ചറിങ്, ന്യൂട്രീഷന്‍ ഹെല്‍ത് ആന്‍ഡ് എനര്‍ജി ഡ്രിങ്ക്സ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണ മേഖല, തുടങ്ങിയവയില്‍ വിദഗ്ധ പരിശീലനം നല്കും. ഇതിനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള എഞ്ചിനീയറിങ് കോളേജുകള്‍ ആയ എം ഐ ടി, എന്‍ ജി ഐ ടി വെര്‍ജീനിയ ടെക്, ന്യൂയോര്‍ക് പോളിടെക്നിക് എന്നിവയുടെ സഹായത്തോടു കൂടി കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകള്‍, ആശുപത്രികള്‍ ,മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഹബ്ബുകള്‍ തുറക്കുകയും അതുവഴി കേരളത്തിന്റെ യുവ സമൂഹത്തിനെ നവ കേരളം സൃഷ്ടിക്കായി നോര്‍ക്ക റൂട്സ് തയ്യാറാക്കുകയും ചെയ്യുന്ന വിശാലമായ ഒരു പദ്ധതിയാണിത്.

ഈ പദ്ധതി അമേരിക്കയില്‍ കോ ഓര്‍ഡിനേറ്റ് ചെയ്യുന്നതിന് ട്രൈ സ്റ്റേറ്റ് ഇന്ത്യന്‍ അമേരിക്കന്‍ മലയാളീ ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ ജോണ്‍ ഐസക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് .

ഏതാണ്ട് ഏഴു ലക്ഷത്തോളം മലയാളികള്‍ ഉണ്ട് ഇന്ന് അമേരിക്കയില്‍. ആ വലിയസമൂഹത്തെയാണ് കേരളം പുനഃസൃഷ്ടിക്കാന്‍ കൂടെകൂടാന്‍ മുഖ്യമന്ത്രി ക്ഷണിച്ചിരിക്കുന്നത് .പ്രവാസി മലയാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സഹായഹസ്തമാണ് നോര്‍ക്കയും റൂട്സും.

തകര്‍ന്നടിഞ്ഞ കേരളത്തിന്റെ നവനിര്‍മ്മാണത്തിന് അമേരിക്കന്‍ മലയാളികളുടെ ഇടയില്‍നിന്നും ധന സമാഹരണം നടത്തുകയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും വേണ്ടിയാണ് ഒരു കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കുന്നത്. പ്രവാസികളുടെ കാര്യങ്ങളില്‍ സജ്ജീവമായ ഇടപ്പെടല്‍ നടത്തുന്ന സര്‍ക്കാര്‍ സംവിധാനമാണ് ഈ രണ്ടു വകുപ്പുകള്‍.

കേരള നവനിര്‍മ്മാണം ഒരുനിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ണമാകുന്ന പ്രയത്നമല്ല. ഓരോ മേഖലയിലും ചെന്ന് മനസ്സുള്ളവര്‍ക്ക് പദ്ധിതികള്‍ ഏറ്റെടുത്തു നടത്താം.

പണം സ്വയംമുടക്കി തങ്ങളുടെ സമ്പാദ്യത്തിലൊരു പങ്ക് നാടിന്റെ പുരോഗതിക്ക് വിനിയോഗിച്ച് സംതൃപ്തരാകാം. അതിനു നോര്‍ക്ക റൂട്സ് നിങ്ങളെ സഹായിക്കും. നവകേരള നിര്‍മ്മാണദൗത്യം നമ്മുടെ ജീവല്‍പ്രശ്നമാണ്. 'നില്ക്കാനുള്ള ഒരിടം' കാത്തുസൂക്ഷിക്കാനുള്ള സദ്ധപ്രവര്‍ത്തനമാണ് ഇത്. അതില്‍ നമ്മളും നമുക്കറിയാവുന്നവരെയും സ്വാധീനിക്കാന്‍ ആകുന്നവരെ ഉള്‍പ്പെടുത്തുവാന്‍ പരിശ്രമിക്കണം.അതിനു നോര്‍ക്ക റൂട്സ് പുതിയതായി രൂപീകരിക്കുന്ന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുകയും ചെയ്യുമെന്ന് നോര്‍ക്ക റൂട്സ് ഡയറക്റ്റര്‍ ഡോ.എം അനിരുദ്ധന്‍ അറിയിച്ചു .

ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് , പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ തുടങ്ങിയവരുടെ അമേരിക്കന്‍ സന്ദര്‍ശനത്തോടെ നോര്‍ക്ക കേരളത്തിനായി തയാറാക്കുന്ന പദ്ധതിക്ക് തുടക്കമാകുമെന്നും അദ്ദേഹം അറിയിച്ചു .
മന്ത്രിമാരുടെ അമേരിക്കന്‍ സന്ദര്‍ശന സമയവും സ്ഥലവും ചുവടെ ചേര്‍ക്കുന്നു .
Dr. T.M. Thomas Issac (Finance Minister)
Oct 18  -  Washington DC
Oct 19  -  Philadelphia
Oct 20  -  Chicago    NEW YORK
Oct 21  -  New York CHICAGO
Oct 22  -  Boston/Connecticut

Shri G. Sudhakaran (Public Works Minister)
Oct 17  -  Miami/Fort Lauderdale
Oct 18  -  Tampa
Oct 19  -  LUNCH time at Nashville
Oct 19  -  EVENING at Houston
Oct 20  -  Dallas
Oct 21  -  San Francisco
Oct 22  -  Los Angeles
Oct 23  -  Seattle, Washington 

കൂടുതൽ വിവരങ്ങൾക്ക് 
ജോൺ ഐസക് 
(കോ ഓർഡിനേറ്റർ )
എ.പി ഹരിദാസ് ഡാളസ്  (ട്രഷറർ )
972-835-9810
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക