Image

ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

ഫ്രാന്‍സീസ് തടത്തില്‍ Published on 06 October, 2018
ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
ഫിലാഡല്‍ഫിയ: : ഫിലാഡല്‍ഫിയ: ശ്രീനാരായണ അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയ യുടെ ആഭിമുഖ്യത്തില്‍ അസോസിയേഷന്‍ അംഗങ്ങളും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. അസോസിയേഷന്‍ അംഗങ്ങളും അഭ്യുദയകാംഷികളും ചേര്‍ന്നു സംഭരിച്ച സമാഹരിച്ച നാലുലക്ഷത്തി നാല്പത്തി അയ്യായിരം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ശ്രീനാരായണ അസോസിയേഷന്‍ പ്രസിഡന്റ് .കെ എന്‍ രാജന്‍കുട്ടി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫണ്ട് സമാഹരണ സമാപന യോഗത്തില്‍ മുന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് കല്ലുവിള വാസുദേവന്‍ ,സുജിത് ശ്രീധര്‍,ജിനേഷ് മുകുന്ദന്‍,രജി കുര്യക്കോട് , സൂരജ് ദിനമണി,ഗിരീഷ് പണിക്കര്‍ ,ചെങ്കല്ലില്‍ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.. തുടര്‍ന്ന് ഫണ്ട് സമാഹരണത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും കോര്‍ഡിനേറ്റര്‍ മ്യൂണിക് ഭാസ്കര്‍ നന്ദി അറിയിച്ചു
ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക