Image

പിറവം വാര്‍ഷിക സംഗമം ഒക്ടോബര്‍ 13 ന്

ജോസ് കാടാപുറം Published on 07 October, 2018
പിറവം വാര്‍ഷിക സംഗമം ഒക്ടോബര്‍ 13 ന്
ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്റ്റോറന്റ് ( 1727 Central Park Ave, Yonkers, NY 10710)  വച്ച് ഒക്ടോബര്‍ 13 ന് ശനിയാഴ്ച 6 പിഎം ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

1995-ല്‍ ബിനോയ് തെന്നശ്ശേരിയുടെ ഭവനത്തില്‍ കൂടിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 23വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു.

പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞു.

സ്‌കൂള്‍, കോളേജു കളില്‍ ഗ്രാഡ്വേറ്റ് ചെയ്ത കുട്ടികളെ ആദരിക്കുന്ന ചടങ്ങു നടക്കും. കലാപരിപാടികള്‍ക്ക് പുറമെ സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ഷെല്‍ബി ഐസക് 914 345 2003 റെഞ്ചു അബ്രാഹം 718 578 5515 renchuabraham @gmail.com
പിറവം വാര്‍ഷിക സംഗമം ഒക്ടോബര്‍ 13 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക