Image

ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അയ്യപ്പ സംരക്ഷണ നാമ ജപം നടത്തുന്നു

Published on 07 October, 2018
ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അയ്യപ്പ സംരക്ഷണ നാമ ജപം നടത്തുന്നു
ലോകത്താകമാനം നടക്കുന്ന ശബരിമല സംരക്ഷക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡാലസിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ 13 ന് അയ്യപ്പ നാമ ജപം നടത്തുന്നു. 

 3500 ശാഖകളുള്ള അഖില ലോക അയ്യപ്പ സേവാ സംഘത്തിന്റെ പരിപൂര്‍ണ പിന്തുണയുമായി, നാമജപം ലോകമെമ്പാടും വ്യാപിപ്പിക്കുന്നതായിരിക്കും. അമേരിക്കയിലെ, ഷിക്കാഗോ, ന്യൂ യോര്‍ക്ക് , ലോസ് ആഞ്ചലസ്, ടാമ്പാ, ജാക്‌സണ്‍വില്‍, ഹൂസ്റ്റണ്‍, സെന്റ് ലൂയിസ് എന്നീ സ്ഥലങ്ങളിലെ അയ്യപ്പ ഭക്തന്മാര്‍ ഈ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കാളികളാകുന്നുണ്ട് .

 ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുവാനും, ക്ഷേത്ര വിശ്വാസികളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുവാനും, ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത ഭക്ത ജന പങ്കാളിത്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ അറിയിച്ചു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അയ്യപ്പ ഭക്തന്മാര്‍ ഒത്തു ചേര്‍ന്ന് ശബരിമല സംരക്ഷക പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാവാന്‍ കേരള ഹിന്ദു സൊസൈറ്റി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കേശവന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.
ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അയ്യപ്പ സംരക്ഷണ നാമ ജപം നടത്തുന്നു
Join WhatsApp News
ഗുരുവായൂരപ്പൻ 2018-10-07 18:10:54
ശ്രീഗുരുവായുരപ്പനും കൃഷ്ണനും 
രണ്ടല്ലലൊന്നെന്ന സത്യം അറിഞ്ഞിട്ടും 
വിഡ്ഢികൾ നിങ്ങളെന്നെ ജപിക്കുവാൻ 
കാരണമാരാഞ്ഞത്ഭുതം  കൂറുന്നു 
അയ്യപ്പൻ സ്ത്രീകളെ ദർശിച്ചാലെന്താണ് 
സംഭവിപ്പത് ചൊല്ലുമോ ആദ്യമേ ?
വൃന്ദാവനത്തിൽ ഗോപികമാരോത്ത് 
ക്രീഡയിൽ ഞാനേർപ്പെട്ടതും പിന്നെ 
പതിനായിരത്തെട്ടു ഭാര്യമാരൊന്നിച്ച് 
രതിക്രീഡയിൽ ഏർപ്പെട്ടതുമൊക്കെ 
അറിയാത്ത ജനങ്ങളില്ല ഈ ഭൂമിയിൽ 
അങ്ങനെയുള്ള എന്നെ കരുവാക്കി 
തന്ത്രിമാർ കാട്ടും തന്ത്രങ്ങളിൽ നിങ്ങൾ 
വിഡ്ഢികൾ ചെന്ന് വീണത് കഷ്ടമെ ! .
എന്നെ പൂജിക്കും തന്ത്രിമാർ കള്ളന്മാർ 
ഉണ്ടവന്മാർക്കും ബഹുഭാര്യമാർ നിശ്ചയം 
പൂജയ്ക്കു പോകും നാട്ടിലവർക്കൊക്കെ 
അച്ചികൾ വേറെ ഉണ്ടെന്നറിയുവീൻ
ആവാം ഇവർക്കൊക്ക തോന്നിയവാസങ്ങൾ 
സ്ത്രീകൾക്കു മാത്രം ഒന്നുമേ പാടില്ല
സ്ത്രീകൾ ഇല്ലാതെ ഭൂതലം ശൂന്യമേ 
സ്ത്രീകൾ ഇല്ലാതെ ശാസ്താവ് അപൂർണ്ണനും 

(എന്റെ ഭക്തനായ പൂന്താനം രചിച്ച ജ്ഞാന പാനയുടെ രീതിയിലാണ് ഞാൻ ഇത് എഴുതാൻ ശ്രമിച്ചിരിക്കുനന്നത് 
                                    "മതമത്സരം ചിന്തിച്ചു ചിന്തിച്ചു 
                                    മതികെട്ടു നടക്കുന്നിതു ചിലർ" (പൂന്താനം) 
ഗുരുവാരപ്പനെ കൃഷ്ണനായിട്ടാണ് ഭക്തന്മാർ കാണുന്നത് . അങ്ങെനെയുള്ള എന്നോട് അയ്യപ്പനെ സ്ത്രീകളിൽ നിന്ന് കാത്തു സൂക്ഷിക്കണം എന്ന് പറയുന്ന വിഡ്ഢിത്തരം അതുഭുതം തന്നെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക