Image

കുഞ്ചാക്കോ ബോബനുനേരേ വധശ്രമം; യുവാവ്‌ കസ്റ്റഡിയില്‍

Published on 07 October, 2018
	 കുഞ്ചാക്കോ ബോബനുനേരേ വധശ്രമം; യുവാവ്‌ കസ്റ്റഡിയില്‍
കണ്ണൂര്‍: നടന്‍ കുഞ്ചാക്കോ ബോബനുനേരേ വധഭീഷണിയും അസഭ്യവര്‍ഷവും. സംഭവവുമായി ബന്ധപ്പെട്ട്‌ എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പോലീസ്‌ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ അഞ്ചിന്‌ രാത്രി എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഷൂട്ടിംഗിനായി കണ്ണൂരിലേക്ക്‌ വരുന്നതിനായി മാവേലി എക്‌സ്‌പ്രസ്‌ കാത്തുനില്‍ക്കുന്നതിനിടെയാണ്‌ യുവാവ്‌ കുഞ്ചാക്കോ ബോബന്‍റെ സമീപത്തെത്തിയത്‌.


ആദ്യം നടനുനേരേ അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ കൈയില്‍ സൂക്ഷിച്ച വാളുമായി കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയായിരുന്നു.

ശബ്ദംകേട്ട്‌ മറ്റു യാത്രക്കാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന്‌ ട്രെയിനില്‍ കണ്ണൂരിലെത്തിയ നടന്‍ പാലക്കാട്‌ റെയില്‍വേ പോലീസ്‌ ഡിവിഷനില്‍ ഫോണിലൂടെ പരാതി പറയുകയും ചെയ്‌തു. കണ്ണൂര്‍ റെയില്‍വേ എസ്‌ഐ സുരേന്ദ്രന്‍ കല്യാടന്‍ തളിപ്പറന്‌പിലെ ഹോട്ടലില്‍ താമസിച്ചിരുന്ന നടന്‍റെ മൊഴി രേഖപ്പെടുത്തി.

റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തില്‍നിന്ന്‌ എറണാകുളം റെയില്‍വേ പോലീസ്‌ അക്രമിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന്‌ ഞായറാഴ്‌ച വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക