Image

ശബ്ദം - വേദനയോടെ കേരള സര്‍ക്കാരിന്.....ജയന്ത് മാമ്മന്‍

Published on 07 October, 2018
ശബ്ദം - വേദനയോടെ കേരള സര്‍ക്കാരിന്.....ജയന്ത് മാമ്മന്‍

ശബ്ദം സിനിമ എടുത്തതു തന്നെ ജന്മനാ കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത രണ്ടു കുട്ടികള്‍ക്ക് അവസരം കൊടുക്കാന്‍ വേണ്ടിയാണ്. സിനിമയുടെ മുഖ്യധാരയിലേക്ക് എത്തപ്പെടാന്‍ കഴിയാതിരുന്ന 50 ല്‍ പരം പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്തു. October 11 ന് ഈ സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചു. സര്‍ക്കാരിന്റെ തീയറ്റര്‍ അനുവദിക്കാര്‍ മന്ത്രി A. K. ബാലനും KSFDC ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രനും ഒരു മാസം മുന്‍പേ കത്ത് കൊടുത്തിരുന്നു. അവര്‍ പരിഗണിക്കാമെന്ന് പറയുകയും ചെയ്തിരുന്നു..

കായംകുളം കൊച്ചുണ്ണി എന്ന സിനിമ റിലീസ് ചെയ്യുന്നതു കൊണ്ട് ഒരു സര്‍ക്കാര്‍ തീയറ്ററും ശബ്ദത്തിന് നല്‍കാന്‍ കഴിയില്ലായെന്നാണ് ലെനിന്‍ രാജേന്ദ്രന്‍ പറയുന്നത്. ഏറ്റവും ചെറിയ ഒരു സര്‍ക്കാര്‍ തീയറ്റര്‍ പോലും ഞങ്ങള്‍ക്ക് തരാന്‍ കഴിയില്ലായെന്ന് ലെനിന്‍ രാജേന്ദ്രന്‍ പറയുന്നു. കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് അരുടെയും ശുപാര്‍ശയില്ലാതെ കേരളത്തിലെ എല്ലാ സ്വകാര്യ തീയറ്ററുകളും കിട്ടും. ശബ്ദം പോലെയുള്ള സിനിമകള്‍ക്ക് സര്‍ക്കാര്‍ തീയറ്റര്‍ തന്നില്ലെങ്കില്‍ പിന്നെ ആരു സഹായിക്കും ??

ചങ്കുപൊട്ടുന്ന വേദനയോടെയാണ് സര്‍ക്കാര്‍ തീയറ്ററുകള്‍ ഞങ്ങള്‍ക്ക് തരില്ലായെന്ന് കേട്ടത്. വായിക്കുന്നവര്‍ ദയവായി ഷെയര്‍ ചെയ്യുക. സര്‍ക്കാര്‍ ചിലപ്പോള്‍ ജനങ്ങളുടെ ' ശബ്ദം ' ഉയര്‍ന്നാല്‍ മറിച്ചൊരു തീരുമാനമെടുക്കും... ജനകീയ സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് ഇനിയും പ്രതീക്ഷയുണ്ട്...

നിലവാരമില്ലാത്ത ചിത്രങ്ങള്‍ക്ക് സര്‍ക്കാര്‍ തിയറ്ററുകള്‍ അനുവദിക്കാന്‍ കഴിയില്ല എന്ന് ലെനിന്‍ രാജേന്ദ്രന്‍. ഒന്ന് ചോദിക്കട്ടെ ചിത്രം പ്രദര്‍ശിപ്പിക്കാതെ അങ്ങ് എങ്ങനെയാണ് ചിത്രങ്ങളുടെ നിലവാരമളക്കുക, അതോ മിനിമം ഗ്യാരറ്റിനടന്‍മാരും പേരുകേട്ട സംവിധായകരുമാണോ അങ്ങയുടെ നിലവാരത്തിന്റെ മാനദണ്ഡം? അങ്ങനെയെങ്കില്‍ 14 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ലെനിന്‍ രാജേന്ദ്രന്റെ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങള്‍ ഒന്നു പറഞ്ഞു തരാമോ ...... സമാന്തരസിനിമകളുടെ പുതുമുഖ ചിത്രങ്ങള്‍ക്ക് തിയറ്ററുകള്‍ കിട്ടാനുള്ള ബുദ്ധിമുട്ട് നന്നായി അറിയാം എന്നാണ് എന്റെ വിശ്വാസം.അക്കു ട്ടത്തില്‍പ്പെട്ട ഒരു ചിത്രമാണ് ശ്രി ജയന്ദ് മാമ്മന്‍ പൂര്‍ണ്ണമായും പുതുമുഖങ്ങളെ അവതരിപ്പിച്ച് നിര്‍മ്മിക്കുന്ന ശബ്ദം എന്ന കൊച്ച് ചിത്രം.ശബ്ദ്ധ മില്ലാത്തവരുടെ കഥ പറയുന്ന ഈ ചിത്രത്തിലെ നായകനും നായികയും സംസാരശേഷി ഇല്ലാത്തവരാണ് എന്നതും കൂട്ടത്തില്‍ ചേര്‍ത്തുവായിക്കേണ്ടതാണ്. സര്‍ക്കാരിന്റെ 14 തിയറ്ററുകളില്‍ ഒന്നു പോലും ഈ ചിത്രത്തിനു വിട്ടു നല്‍കാനാവില്ല എന്ന നിലപാടാണ് ലെനിന്‍ രാജേന്ദ്രന്‍ സ്വീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 11 ന് പുറത്തിറങ്ങുന്ന സൂപ്പര്‍ താര ചിത്രത്തിനു വേണ്ടിയാണ് ഈ കൊച്ചു ചിത്രത്തിന് തിയറ്റര്‍ അനുവദിക്കാത്തത് എന്നത് പ്രതിക്ഷേ താര്‍ഹമാണ്.' അനുഭാവപൂര്‍വ്വമായ ഒരു നടപടി ശ്രീ Ak ബാലനില്‍ നിന്നും ശ്രി ലെനിന്‍ രാജേന്ദ്രനില്‍ നിന്നും പ്രതിക്ഷിക്കുന്നു. - with Jayant Mammen.
ശബ്ദം - വേദനയോടെ കേരള സര്‍ക്കാരിന്.....ജയന്ത് മാമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക