Image

വറുത്ത ഭക്ഷണങ്ങളും കൊളസ്‌ട്രോളും

Published on 04 April, 2012
വറുത്ത ഭക്ഷണങ്ങളും കൊളസ്‌ട്രോളും
വറുത്തതും പൊരിച്ചതുമായ ഭക്ഷണം കൂടുതല്‍ കഴിക്കുന്നവരില്‍ കൊളസ്‌ട്രോള്‍ കൂടുമെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല. കൂടാതെ വറുത്ത ഭക്ഷണങ്ങള്‍ അസിഡിറ്റിയും നെഞ്ചെരിച്ചിലും ഉണ്ടാക്കുന്നു. ഇതുമൂലം ഛര്‍ദി, വയറുവേദന, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകും.

പെപ്‌റ്റിക്‌ അള്‍സര്‍ ഉണ്ടാകാനും വറുത്ത ഭക്ഷണങ്ങള്‍ വഴി വയ്‌ക്കുന്നു. പൈലോറി എന്ന ബാക്ടീരിയയാണ്‌ ഇതിന്‌ കാരണമാകുന്നത്‌. വറുത്ത ഭക്ഷണങ്ങള്‍ കഴിയ്‌ക്കുമ്പോള്‍ അസിഡിറ്റി ഉണ്ടാകുന്നു. അസിഡിറ്റി കൂടുതലാകുമ്പോള്‍ കുടലില്‍ വ്രണങ്ങളുണ്ടാകുന്നു. ഇതാണ്‌ പെപ്‌റ്റിക്‌ അള്‍സറിന്‌ വഴി വയ്‌ക്കുന്നത്‌.

വറുത്ത ഭക്ഷണങ്ങള്‍ വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാനും ഇട വരുത്തുന്നുണ്ട്‌. ഇത്‌ വയറിന്റെ വണ്ണം കൂടാന്‍ ഇടയാക്കുന്നു. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത്‌ കൂടുതല്‍ൃ ഗുരുതരമായ രോഗങ്ങള്‍ വരുത്തി വയ്‌ക്കും. ഗ്യാസ്‌ട്രോഎന്‍െ്രെടറ്റിസ്‌ എന്ന അവസ്ഥയ്‌ക്ക്‌ ഒരു കാരണവും എണ്ണയില്‍ വറുത്തെടുക്കുന്ന ഭക്ഷണങ്ങളാണ്‌. വയറിന്റെ പാളികള്‍ക്ക്‌ ഇതുമൂലം പഴുപ്പുണ്ടാകുന്നു. ദഹനക്കേട്‌, മനംപിരട്ടല്‍, ഛര്‍ദി, ഭാരക്കുറവ്‌, വിശപ്പില്ലായ്‌മ, ശരീരം വീര്‍ത്തുവരിക എന്നിവ ഗ്യാസ്‌ട്രോഎന്‍െ്രെടറ്റിസ്‌ ലക്ഷണങ്ങളാണ്‌.
വറുത്ത ഭക്ഷണങ്ങളും കൊളസ്‌ട്രോളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക