Image

ന്യൂയോര്‍ക്കില്‍ വാഹന അപകടം-20 മരണം

പി.പി. ചെറിയാന്‍ Published on 08 October, 2018
ന്യൂയോര്‍ക്കില്‍ വാഹന അപകടം-20 മരണം
ന്യൂയോര്‍ക്ക്: വിവാഹ പാര്‍ട്ടിയുമായി സഞ്ചരിച്ചിരുന്ന ലിമസിന്‍ വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ചു ലിമസിനില്‍ സഞ്ചരിച്ചിരുന്ന 18 പേരും, വഴിയാത്രക്കാരായ 2 പേരും ഉള്‍പ്പെടെ 20 പേര്‍ മരിച്ചു.

ന്യൂയോര്‍ക്ക് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായതെന്ന് ഞായറാഴ്ച ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പോലീസ് ഫസ്റ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ക്രിസ്റ്റൊഫര്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സ്റ്റേറ്റ് റൂട്ട് 30 യില്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് വഴിയാത്രക്കാരായ രണ്ടുപേരെ ഇടിച്ച ശേഷമാണ് ആപ്പില്‍ ബാരല്‍ കണ്‍ട്രിസ്റ്റോറിന്റെ പാര്‍ക്കിങ്ങ് ലോട്ടിലേക്ക് ഇടിച്ചുകയറിയത്.

ലിറമാസിനിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെ എല്ലാവരും കൊല്ലപ്പെട്ടു. എല്ലാവരും മുതിര്‍ന്നവരായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഒരു ദശാബ്ദത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ അപകടമാണിതെന്ന് ഫെഡറല്‍ അധികൃതര്‍ പറഞ്ഞു. ആല്‍ബനിയില്‍ നിന്നും 30 മൈല് അകലെയാണ്   അപകടം സംഭവിച്ചത്.

മരിച്ചവരുടെ വിശദവിവരങ്ങള്‍ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല.
ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ അഡ്രൂ എം കുമൊ അപകടത്തെകുറിച്ചു വിശദ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ വാഹന അപകടം-20 മരണംന്യൂയോര്‍ക്കില്‍ വാഹന അപകടം-20 മരണംന്യൂയോര്‍ക്കില്‍ വാഹന അപകടം-20 മരണം
Join WhatsApp News
THOMAS KOOVALLOOR 2018-10-09 07:48:13
 Due to the shortage of Malayalee News Reporters in New York area, Mr. P. P. Cherian from Texas got the opportunity to report the devastating Shoharie NY limousine crash that killed 2 pedestrians and  its 18 occupants which  happened due to a failed inspection and a driver who did not have the proper license to operate the vehicle. It is really a shame for the New York Transportation Safety Board. 
Robin Abraham 2018-10-09 12:40:08
These materials are copyrighted.  All these Malayalam Journalists are stealing and cheating and becoming fake writers.
വിഡ്ഢികള്‍ 2018-10-09 14:52:13
മാധ്യമങ്ങൾ ഈ വാർത്ത നിറഞ്ഞു നിന്നിരുന്നു.. ആർക്കും ലോകത്തിൻറെ ഏത് ഭാഗത്തുനിന്നും ഇത് റിപ്പോർട്ട് ചെയ്യാൻ കഴിയും. ഇ മലയാളി ഇത്തരം അഭിപ്രായങ്ങൾ പ്രസിദ്ധീകരിക്കരുത്.
നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക