Image

കുഞ്ചാക്കോ ബോബനു നേരേയുണ്ടായ വധഭീഷണി, പ്രതി മാനസിക രോഗിയെന്ന്‌ പൊലീസ്‌

Published on 08 October, 2018
കുഞ്ചാക്കോ ബോബനു നേരേയുണ്ടായ വധഭീഷണി, പ്രതി മാനസിക രോഗിയെന്ന്‌ പൊലീസ്‌

കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധഭീഷണി മുഴക്കിയ കേസിലെ പ്രതിയെ പോലീസ്‌ പിടികൂടി.അറസ്റ്റിലായ ആള്‍ക്ക്‌ മാനസിക രോഗമുണ്ടെന്ന്‌ പോലീസ്‌. സ്റ്റാന്‍ലി ജോസഫ്‌ (76) എന്നയാളാണ്‌ കേസില്‍ അറസ്റ്റിലായിരിക്കുന്നത്‌. വധശ്രമത്തിന്‌ കേസെടുത്ത്‌ ഇയാളെ കോടതി അനുമതിയോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്‌ മാറ്റുന്നതിനുളള നടപടിയിലാണ്‌ പോലീസ്‌ ഇപ്പോള്‍.

എറണാകുളം സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്‌. കുഞ്ചാക്കോ ബോബന്‍ ഷൂട്ടിംഗിന്‌ കണ്ണൂരിലേക്ക്‌ പോകാന്‍ സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനില്‍ മാവേലി എക്‌സ്‌പ്രസ്‌ കാത്തുനില്‍ക്കുന്നതിനിടെയാണ്‌ യുവാവ്‌ കുഞ്ചാക്കോ ബോബന്റെ സമീപത്തെത്തിയത്‌.
ആദ്യം അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ കൈയില്‍ സൂക്ഷിച്ച വാളുമായി കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക