Image

ഓള്‍ അയര്‍ലണ്‌ട്‌ ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി പെണ്‍കുട്ടിയ്‌ക്ക്‌ വിജയം

Published on 04 April, 2012
ഓള്‍ അയര്‍ലണ്‌ട്‌ ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി പെണ്‍കുട്ടിയ്‌ക്ക്‌ വിജയം
കില്‍ക്കെനി: ഐറിഷ്‌ ചെസ്‌ യൂണിയന്‍ സംഘടിപ്പിച്ച 2012-ലെ ഓള്‍ അയര്‍ലന്‍ഡ്‌ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ്‌ ജൂണിയര്‍ അണ്‌ടര്‍ 8 വിഭാഗം മത്സരത്തില്‍ മലയാളിയായ നൈനാ റെബി മൂന്നാം സ്ഥാനം നേടി. അയര്‍ലന്‍ഡിലെ വിവിധ കൗണ്‌ടികളെ പ്രതിനിധികരിച്ചെത്തിയ ഐറിഷ്‌ വംശജരടക്കമുള്ള 16 മത്സരാര്‍ഥികളോടേറ്റുമുട്ടിയാണ്‌ നൈന മൂന്നാം സ്ഥാനത്തിനര്‍ഹയായത്‌.

കില്‍കെനി സെന്റ്‌ കാന്‍സിസ്‌ പ്രൈമറി സ്‌കൂള്‍ രണ്‌ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ നൈന കോട്ടയം പ്ലാശനാല്‍ സ്വദേശികളായ മൂഴിപ്ലാക്കല്‍ റെബി വര്‍ഗീസ്‌- സെലിന്‍ റെബി ദമ്പതികളുടെ മകളാണ്‌. നോബിന്‍ റെബി ഏക സഹോദരന്‍.

കില്‍ക്കെനി വി എച്ച്‌ ഐ ഉദ്യോഗസ്ഥനും തൃശൂര്‍ സ്വദേശിയുമായ അഡ്വ. ജയദേവ്‌ വല്ലത്താണ്‌ നൈനയുടെ ചെസ്‌ കോച്ച്‌. ഓള്‍ അയര്‍ലന്‍ഡ്‌ ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനമെന്ന നേട്ടം സ്വന്തമാക്കിയതോടെ നൈനയ്‌ക്ക്‌ അന്താരാഷ്‌ട്ര ചെസ്‌്‌്‌ ചാമ്പ്യന്‍ഷിപ്പില്‍ ജൂണിയര്‍ വിഭാഗത്തില്‍ അയര്‍ലന്‍ഡിനെ പ്രതിനിധികരിക്കുന്ന ടീമില്‍ അംഗമാകാനുളള യോഗ്യതയും ലഭിച്ചിരിക്കുകയാണ്‌.
ഓള്‍ അയര്‍ലണ്‌ട്‌ ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി പെണ്‍കുട്ടിയ്‌ക്ക്‌ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക