Image

അയര്‍ലന്‍ഡില്‍ മഞ്ഞുവീഴ്‌ച; വരും ദിവസങ്ങളിലും ശൈത്യം തുടരും

ജയ്‌സണ്‍ കിഴക്കയില്‍ Published on 04 April, 2012
അയര്‍ലന്‍ഡില്‍ മഞ്ഞുവീഴ്‌ച; വരും ദിവസങ്ങളിലും ശൈത്യം തുടരും
ഡബ്‌ളിന്‍: താപനില ഉയര്‍ന്നുനിന്ന അയര്‍ലന്‍ഡില്‍ പൊടുന്നനെ ശൈത്യമെത്തി. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വന്‍ മഞ്ഞു വീഴ്‌ചയുണ്‌ടണ്‌ടായി. സാധാരണയില്‍ നിന്നും വിഭിന്നമായി കഴിഞ്ഞാഴ്‌ച ഇരുപത്‌ ഡിഗ്രിക്കു മുകളിലായിരുന്ന താപനിലയാണ്‌ പെട്ടെന്ന്‌ മൈനസ്‌ ഡിഗ്രിയിലേക്ക്‌ താഴ്‌ന്നത്‌.

രാജ്യത്തിന്റെ വടക്കു ഭാഗത്ത്‌ ഡോണിഗലിലാണ്‌ വന്‍ മഞ്ഞു വീഴ്‌ചയുണ്‌ടായത്‌.ഇവിടെ പത്ത്‌ ഇഞ്ചിലധികമാണ്‌ മഞ്ഞ്‌ പെയ്‌തത്‌. ഡബ്‌ളിനിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴവര്‍ഷമുണ്‌ടായി. വരും ദിവസങ്ങളിലും മഞ്ഞു വീഴ്‌ചയും ശൈത്യവും തുടരുമെന്ന്‌ കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി.അയല്‍ രാജ്യമായ യുകെയിലും വന്‍ മഞ്ഞുവീഴ്‌ചയുണ്‌ടായി.
അയര്‍ലന്‍ഡില്‍ മഞ്ഞുവീഴ്‌ച; വരും ദിവസങ്ങളിലും ശൈത്യം തുടരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക