Image

ലാന സമ്മേളനത്തില്‍ പുസ്തക പ്രകാശനം നടത്തി

Published on 08 October, 2018
ലാന സമ്മേളനത്തില്‍ പുസ്തക പ്രകാശനം നടത്തി
ഫിലഡല്‍ഫിയ: ലാന സമ്മേളനത്തില്‍ വിവിധ എഴുത്തുകാരുടെ കൃതികള്‍ പ്രകാശനം ചെയ്തു. സന്തോഷ് പാലായുടെ കവിതാ സമാഹാരം 'കാറ്റ് വീശൂന്നിടം ' പ്രൊഫ. കോശി തലക്കല്‍ ജനനി പത്രാധിപര്‍ ജെ. മാത്യൂസിനു, നിന്ന്കോപ്പി നല്‍കി പ്രകാശനം ചെയ്തു. പ്രൊഫ. കോശി തലയ്ക്കല്‍, സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

അശോകന്‍ വെങ്ങശേരിയുടെ ഇംഗ്ലീഷ് ഗ്രന്ഥം 'ശ്രീനാരായണ ഗുരു: ദി പെര്‍ഫക്ട് യൂണിയന്‍ഓഫ് ബുദ്ധാ ആന്‍ഡ് ശങ്കര' ജെ മാത്യൂസില്‍ നിന്നു ജോര്‍ജ് ജോസഫ് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. പുസ്തകത്തെപ്പറ്റി സുരേന്ദ്രന്‍ നായര്‍ ഹ്രസ്വ പ്രഭാഷണം നടത്തി. ഡോ. എന്‍.പി ഷീലയും സന്നിഹിതയായിരുന്നു

ജയിന്‍ ജോസഫിന്റെ 'ചാക്കോസ് അറ്റ് ചെസ്റ്റ് നട്ട് റിഡ്ജ്' എന്ന കഥാസമാഹാരംഷാജന്‍ ആനിത്തോട്ടം സി.എം.സിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. സുരേന്ദ്രന്‍ നായര്‍, ഡോ. എന്‍.പി. ഷീല എന്നിവര്‍ സന്നിഹിതരായിരുന്നു

ഷാജന്‍ ആനിത്തോട്ടത്തിന്റെ 'ഒറ്റപ്പയറ്റ്' പൗലോസ് വര്‍ക്കി, പ്രൊഫ. കോശി തലയ്ക്കലിനു കൊപ്പി നല്കി പ്രകശനം ചെയ്തു.ജോണ്‍ മാത്യു, ഡോ. എന്‍.പി. ഷീല, സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 
ലാന സമ്മേളനത്തില്‍ പുസ്തക പ്രകാശനം നടത്തിലാന സമ്മേളനത്തില്‍ പുസ്തക പ്രകാശനം നടത്തിലാന സമ്മേളനത്തില്‍ പുസ്തക പ്രകാശനം നടത്തിലാന സമ്മേളനത്തില്‍ പുസ്തക പ്രകാശനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക