Image

ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍

Published on 08 October, 2018
ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍
ഫിലാഡല്‍ഫിയ: ഡാലസില്‍ 2020-ല്‍ നടക്കുന്ന ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ സ്ഥാനം നല്‍കുമെന്നും സാഹിത്യകാരന്മാരെ ആദരിക്കുമെന്നും ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍. ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന) റീജണല്‍ കണ്‍വന്‍ഷന്റെ സമാപന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാല്‍ നൂറ്റാണ്ട് മുമ്പ് കേരള ലിറ്റററി സൊസൈറ്റി രുപംകൊണ്ടപ്പോള്‍ മുതല്‍ സാഹിത്യരംഗവുമായി ബന്ധപ്പെട്ട് താന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലാനയുടെ തുടക്കം മുതല്‍ ലാനയുമായും ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നു. നാട്ടിലും ഇവിടെയുമുള്ള സാഹിത്യകാരന്മാര്‍ക്ക് അര്‍ഹമായ അംഗീകാരം ഫോമ കണ്‍വന്‍ഷനില്‍ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്- അദ്ദേഹം പറഞ്ഞു.

അധ്യക്ഷത വഹിച്ച ലാന പ്രസിഡന്റ് ജോണ്‍ മാത്യു ഭാഷയ്ക്കും സംസ്‌കാരത്തിനുമൊപ്പം ഭക്ഷണത്തിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു. കണ്‍വന്‍ഷന്‍ മികവുറ്റതാക്കുകയും നല്ല ഭക്ഷണം നല്‍കുകയും ചെയ്ത സംഘാടകരെ അദ്ദേഹം അനുമോദിച്ചു.

ആമുഖ പ്രസംഗം നടത്തിയ സെക്രട്ടറി ജോസന്‍ ജോര്‍ജ് അടുത്തവര്‍ഷം ഡാലസില്‍ നടക്കുന്ന ലാന കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. സാഹിത്യത്തിനു അര്‍ഹമായ വേദി നല്‍കണമെന്നു ജോസന്‍, ഫോമ പ്രസിഡന്റിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

അശോകന്‍ വേങ്ങശേരിയോടൊപ്പം മുഖ്യ സംഘാടകനായിരുന്ന ജോര്‍ജ് നടവയല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന വേദി അവസാന നിമിഷം മാറ്റേണ്ടിവന്നത് ചൂണ്ടിക്കാട്ടി. അടിയന്തര നിര്‍മ്മാണ പ്രവര്‍ത്തനമായിരുന്നു കാരണം. വേദി നല്‍കിയ സീറോ മലബാര്‍ ചര്‍ച്ചിനേയും അതിനു സഹായിച്ച മോഡി ജേക്കബിനോടും പ്രത്യേകം നന്ദി പറഞ്ഞു.

അശോകന്‍ വേങ്ങശേരി പങ്കെടുത്ത എല്ലാവരേയും സ്വാഗതം ചെയ്തു. ഫൊക്കാന- ഇന്ത്യാ പ്രസ് ക്ലബ് എന്നിവയെ പ്രതിനിധീകരിച്ച് സുധാ കര്‍ത്താ ആശംസകള്‍ നേര്‍ന്നു.

കണ്‍വന്‍ഷന്റെ നെടുംതൂണായിരുന്ന പ്രൊഫ. കോശി തലയ്ക്കല്‍ താന്‍ വന്നപ്പോഴത്തെ അമേരിക്കയിലെ ശുഷ്‌കമായ സാഹിത്യരംഗം അനുസ്മരിച്ചു. ആ സ്ഥിതി മാറി. സാഹിത്യത്തിന്റെ പുഷ്‌കലകാലം രണ്ടു ദശാബ്ദത്തിനുള്ളില്‍ കാണാനായി. ചെറുകഥാ രംഗത്ത് മാത്രമല്ല നോവല്‍ രംഗത്തും വലിയ പുരോഗതിയുണ്ടായി.

ഉള്ളകാര്യം പറയുമ്പോള്‍ വിമര്‍ശനമായി തോന്നി പലരും പിണങ്ങിയ അനുഭവമുണ്ട്. ഒരധ്യാപകന്റെ അഭിപ്രായമാണെന്നു കരുതിയാല്‍ മതി. വിദ്യാര്‍ത്ഥികള്‍ നശിക്കാന്‍ ഒരധ്യാപകനും ആഗ്രഹിക്കില്ലല്ലോ?

ലാന മുന്‍ പ്രസിഡന്റ് ജോസ് ഓച്ചാലില്‍ കൂടുതല്‍ പേര്‍ ലാനയില്‍ അംഗത്വമെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മറ്റൊരു മുന്‍ പ്രസിഡന്റായ ഷാജന്‍ ആനിത്തോട്ടം സംഘടനയും സാഹിത്യകാരന്മാരും കൈവരിച്ച നേട്ടങ്ങളും അനുസ്മരിച്ചു.

സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത് നാട്ടില്‍ നിന്നുള്ള എഴുത്തുകാരനായ സതീഷ് ബാബു പയ്യന്നൂര്‍ ആയിരുന്നു. ബാഡ്ജും മറ്റും അദ്ദേഹം നാട്ടില്‍ നിന്നു കൊണ്ടുവരാനായിരുന്നു പ്ലാന്‍. എന്നാല്‍ അദ്ദേഹം വരികയുണ്ടായില്ല. സംഘാടകര്‍ വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ അദ്ധേഹത്തെ കാത്തുനിന്നു മടങ്ങുകയായിരുന്നു.
(കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പിന്നാലെ) 
ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍ഫോമ കണ്‍വന്‍ഷനില്‍ സാഹിത്യത്തിന് അര്‍ഹമായ അംഗീകാരം നല്‍കും: ഫിലിപ്പ് ചാമത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക