Image

നവ്യാനുഭവമായി മങ്കട മണ്ഡലം പ്രവര്‍ത്തക സംഗമം. യു.എ.ഇ കെ.എം.സി.സി പ്രഥമ മങ്കട മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു

Published on 09 October, 2018
നവ്യാനുഭവമായി മങ്കട മണ്ഡലം പ്രവര്‍ത്തക സംഗമം.  യു.എ.ഇ കെ.എം.സി.സി പ്രഥമ മങ്കട മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു
യു.എ.ഇ: മങ്കട മണ്ഡലത്തിലെ യു.എ.ഇയിലുള്ള കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമായി യു.എ.ഇ മങ്കട മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. യു.എ.ഇയിലുള്ള ഏഴ് എമിറേറ്റ്‌സിലെ മങ്കട മണ്ഡലത്തിലെ നേതാക്കന്മാരും പ്രവര്‍ത്തകരുമായ 120 പ്രതിനിധികള്‍ പങ്കെടുത്ത പ്രവര്‍ത്തക സംഗമം ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. മങ്കട മണ്ഡലം കെ.എം.സി.സിയുടെ  നേതാവ് മര്‍ഹൂം അംജദ് അലി മഞ്ഞളാംകുഴിയെ അനുസ്മരിച്ചുകൊണ്ട് തുടക്കം കുറിച്ച സംഗമത്തില്‍ സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഞ്ച് അജണ്ടകള്‍ക്ക് വിധേയമായി സമയബന്ധിതമായി നടന്ന പ്രതിനിധികളുടെ ചര്‍ച്ച യു.എ.ഇ കെ.എം.സി.സിയുടെ നേതാവ് സൈതലവി തയ്യാട്ട് ഉദ്ഘാടനം ചെയ്തു. യു.എ.ഇയിലെ ഏഴു എമിരേറ്റ്‌സുകളിലെയും മണ്ഡലം കമ്മിറ്റികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും വ്യവസ്ഥാപിതമാക്കാനും വേണ്ടി പ്രഥമ യു.എ.ഇ മങ്കട മണ്ഡലംകമ്മിറ്റി രൂപീകരിച്ചു. 120 പ്രതിനിധികളും ഐക്യകണ്‌ഠേന പ്രഥമ യു.എ.ഇ കമ്മിറ്റിയെ തെരഞ്ഞെടുത്തു.  


പ്രഥമ യു.എ.ഇ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി ഭാരവാഹികളായി

അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ അബുദാബി (ചെയര്‍മാന്‍), സൈതലവി തായാട്ട് റാസല്‍ഖൈമ (വൈസ് ചെയര്‍മാന്‍),അംഗങ്ങള്‍ അസീസ് പെങ്ങാട്ട് (ദുബൈ),അഡ്വ:അഷ്‌റഫ് അലി (ഷാര്‍ജ).  ബഷീര്‍ വറ്റലൂര്‍ അബുദാബി (പ്രസിഡന്റ്), നിഹ്മത്തുള്ള മങ്കട ദുബൈ (ജന:സെക്രട്ടറി), അക്ബര്‍ രാമപുരം റാസല്‍ഖൈമ (ട്രഷറര്‍), ശുഹൈബ് പടവണ്ണ ഷാര്‍ജ (ഓര്‍ഗനൈസിംഗ് സെക്രട്ടറി). വൈസ് പ്രസിഡന്റ്മാരായിഉസ്മാന്‍ മുല്ലപ്പള്ളി (അല്‍ഐന്‍),നൌഫല്‍ കൂട്ടിലങ്ങാടി (ദുബൈ), ഇസ്മായില്‍ വേങ്ങാട്(അബുദാബി) സെക്രട്ടറിമാരായി,മുസ്തഫ വി.പി (അജ്മാന്‍), അഷ്‌റഫ് പി.കെ കൊളത്തൂര്‍ (ഫുജേറ),ജുനൈദ് മക്കരപറമ്പ് (ഷാര്‍ജ) എന്നിവരെ തെരഞ്ഞെടുത്തു. അസീസ് പേങ്ങാട്ട്, അഡ്വ: അഷ്‌റഫ് അലി, ഹകീം കരുവാടി, നാല് എമിരേറ്റ്‌സിലെ മണ്ഡലം ജില്ലാ നേതാക്കള്‍ സംബന്ദിച്ചു. ഷൌകത്തലി മക്കരപറമ്പ്, സലിം വെങ്കിട്ട, അഷ്‌റഫ് വേങ്ങാട്, നാസര്‍ കൂട്ടിലങ്ങാടി, ബഷീര്‍ വെള്ളില, സദര്‍ പടിഞ്ഞാറ്റുമുറി, റാഫി കൊളത്തൂര്‍, സകീര്‍ അരിപ്ര, അനസ് മങ്കട, ബെന്‍ഷാദ് വെങ്കിട്ട, ഹാഷിം പള്ളിപ്പുറം, ഷഫീഖ് വേങ്ങാട്, അന്ജൂം അങ്ങാടിപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.

നവ്യാനുഭവമായി മങ്കട മണ്ഡലം പ്രവര്‍ത്തക സംഗമം.  യു.എ.ഇ കെ.എം.സി.സി പ്രഥമ മങ്കട മണ്ഡലം കമ്മിറ്റി നിലവില്‍ വന്നുനവ്യാനുഭവമായി മങ്കട മണ്ഡലം പ്രവര്‍ത്തക സംഗമം.  യു.എ.ഇ കെ.എം.സി.സി പ്രഥമ മങ്കട മണ്ഡലം കമ്മിറ്റി നിലവില്‍ വന്നുനവ്യാനുഭവമായി മങ്കട മണ്ഡലം പ്രവര്‍ത്തക സംഗമം.  യു.എ.ഇ കെ.എം.സി.സി പ്രഥമ മങ്കട മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക