Image

ഫോമ നേത്രുത്വത്തിനെതിരെ മൂന്നു എക്‌സിക്യൂട്ടിവ് അംഗങ്ങളുടെ കത്ത്

Published on 09 October, 2018
ഫോമ നേത്രുത്വത്തിനെതിരെ മൂന്നു എക്‌സിക്യൂട്ടിവ് അംഗങ്ങളുടെ കത്ത്
ഫോമ നേത്രുത്വത്തിനെതിരെ മൂന്നു എക്‌സിക്യൂട്ടിവ് അംഗങ്ങളുടെ കത്ത്
ഫോമാ നേത്രുത്വത്തിന്റെ ചില പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്അഡൈ്വസറി കമ്മിറ്റിക്കും കമ്പ്‌ളയന്‍സ് കമ്മിറ്റിക്കും പരാതി.ട്രഷറര്‍ ഷിനു ജോസഫ്, ജോ. സെക്രട്ടറി സാജു ജോസഫ്, ജോ. ട്രഷറര്‍ ജയിന്‍ ജോസഫ് കണ്ണച്ചാന്‍പറമ്പില്‍എന്നിവരാണു പരാതി നല്കിയത്.
നാഷനല്‍ കമ്മിറ്റിക്കു മുന്‍പാകെ വയ്ക്കുന്ന അജന്‍ഡ എക്‌സിക്യൂട്ടിവില്‍ ചര്‍ച്ച ചെയ്ത ശേഷം വേണം അവതരിപ്പിക്കാനെന്ന ചട്ടം തുടക്കം മുതല്‍ ലംഘിക്കുന്നു. ഈ മാസം 18-നു സെക്രട്ടറി ഒരു നാഷനല്‍ കമ്മിറ്റി വിളിച്ചു. പക്ഷെ ക്വോറമുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ അജന്‍ഡ എന്തായിരിക്കണമെന്നു ചര്‍ച്ച ചെയ്തില്ല.
എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം വേണമെന്നു ഒക്ടോബര്‍ 13-നു ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഒക്ടോബര്‍ 10-നു കൂടിയ എക്‌സിക്യൂട്ടിവ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഹമാണു നാഷണല്‍ കമ്മിറ്റി വിളിച്ചതെന്നായിരുന്നു അധിക്രുത നിലപാട്. പക്ഷെ ആ എക്‌സിക്യൂട്ടിവിനു ക്വോറം ഇല്ലായിരുന്നു.
തങ്ങള്‍ മൂന്നാളെയും കിട്ടാന്‍ ശ്രമിച്ചതാണെന്നും സ്ഥിരമായി തങ്ങള്‍ എക്‌സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
ഇത് ശരിയല്ല. ജൂണ്‍ 23, 29, ജൂലൈ 29, ഓഗസ്റ്റ് 8, സെപറ്റംബര്‍ 22, ഒക്ടോബര്‍ 1, ഒക്ടോബര്‍ 10 ദിവസങ്ങളിലെ എക്‌സിക്യൂട്ടിവില്‍ തങ്ങളും പങ്കെടുത്തതാണ്.
അതു പോലെ ജൂലൈ 16 നാഷനല്‍ കമ്മിറ്റി, ഓഗസ്റ്റ് 14 ആര്‍.വി.പി. കോണ്‍ഫറന്‍സ് കോള്‍, ഓഗസ്റ്റ് 16 നാഷനല്‍ കോണ്‍ഫറന്‍സ് കോള്‍ എന്നിവയിലും പങ്കെടുത്തു.
അതു പോലെ പ്രസിഡന്റുമായി മാത്രം ആലോചിച്ചാണു സെക്രട്ടറി എക്‌സിക്യൂട്ടിവ് യോഗം വിളിക്കുന്നത്. മറ്റുള്ളവര്‍ക്ക് അന്ന് അസൗകര്യം ഉണ്ടൊ എന്നു പോലും പരിഗണിക്കുന്നില്ല.
ഇതു പോലെ മറ്റ് വിഷയങ്ങളിലും തങ്ങള്‍ക്ക് പരാതികളുണെന്നവര്‍ വ്യക്തമാക്കി.
അതിനിടയില്‍ ഫോമയുടെ നാഷണല്‍ എക്സിക്യൂട്ടീവിനും, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും പരസ്പരം ആശയവിനിമയം നടത്തുന്നതിനുവേണ്ടി ആരംഭിച്ച 'വാട്സ്ആപ്' ഗ്രൂപ്പ്, കഴിഞ്ഞ ദിവസം 'സെറ്റ്അപ്' മാറ്റി. ഇപ്പോള്‍ പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും മാത്രം ഉപയോഗിക്കാവുന്ന രീതിയിലേക്കു മാറ്റി. ഇതിമൂലം എക്സിക്യൂട്ടീവിലെ മറ്റ് അംഗങ്ങള്‍ക്കോ, നിലപാടുകളോ, ആശയങ്ങളോ പ്രകടിപ്പിക്കുവാന്‍ കഴിയാതെ വരുന്നു.
ഒരു ജനാധിപത്യ സംഘടനയ്ക്ക് ഒരിക്കലും ചേരുന്ന കാര്യമല്ലിത്. എന്തിനാണ് വിമര്‍ശനങ്ങളെ ഭയപ്പെടുന്നത്? ഒരു നാഷണല്‍ കമ്മിറ്റി അംഗമായ നോയല്‍ മാത്യു ഒരേക്കര്‍ ഭൂമിയാണ് ഫോമയ്ക്ക് നല്‍കിയത്. കേരളത്തില്‍ പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതുള്‍പ്പടെ കാര്യമാത്ര പ്രസക്തമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വരുന്ന അവസരത്തിലാണ് ഈ നിലപാട് . ഈ പോക്ക് ഫോമയെ എവിടെക്കൊണ്ടെത്തിക്കും എന്നാണ് ഫോമ അഭ്യുദയകാംക്ഷികളുടെ ചിന്ത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക