Image

ശബരിമല: സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കേരളം പടക്കളമാകുമെന്ന്‌ പിസി ജോര്‍ജ്‌

Published on 09 October, 2018
  ശബരിമല: സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കേരളം പടക്കളമാകുമെന്ന്‌ പിസി ജോര്‍ജ്‌
ശബരിമല സ്‌ത്രീ പ്രവേശന വിധി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കേരളം പടക്കളമാകുമെന്നും എംഎല്‍എയായി താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രദേശങ്ങളിലൂടെ യുവതികളെ ശബരമലയില്‍ പോകാന്‍ അനുവദിക്കില്ലെന്നും പൂഞ്ഞാര്‍ എംഎല്‍എ പറഞ്ഞു.

പൊലീസ്‌ ഇടപെട്ടാല്‍ വിശ്വാസം സംരക്ഷിക്കാനെത്തുന്നവര്‍ക്കൊപ്പം ചേര്‍ന്ന്‌ എന്തുവില കൊടുത്തും യുവതികളെ തടയുമെന്നും ജോര്‍ജ്‌ പറഞ്ഞു. വിശ്വാസ സംരക്ഷണ സത്യഗ്രഹ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാന പ്രശ്‌നമുണ്ടാകുന്ന സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടണം.

പ്രളയത്തില്‍ നിന്നും കരകയറി പുതിയൊരു കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഇത്തരം വലിയ സമരങ്ങളുടെ സാഹചര്യം ഒഴിവാക്കണമെന്നും ജോര്‍ജ്‌ ആവശ്യപ്പെട്ടു. ഹൈന്ദവ ഭക്തര്‍ക്കു മുകളില്‍ കൊടി കെട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ അംഗീകരിക്കാനാവില്ലെന്നും ജോര്‍ജ്‌ പറഞ്ഞു.വിശ്വാസ സംരക്ഷണ സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Join WhatsApp News
റബര്‍ തോട്ടത്തില്‍ 2018-10-09 12:58:50
ഇവനെ ഒരു റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിട്ടാല്‍  പയറും തിന്നും റബറും കാരും, റബര്‍ പാല്‍, നാക്കും ചിറിയും കൂട്ടി ഒട്ടി കുറെ ദിവസം വായ് അടക്കും 
വര്‍ഗീയത 2018-10-09 16:50:48
"ആർത്തിരമ്പും.. കടലിനെ നോക്കി.. വേട്ടപട്ടി കുരയ്കട്ടെ.. ഇല്ല ഇല്ല പിറകോട്ടില്ല.. ഓരോ അടിയും.. മുന്നോട്ട്.". {സഖാക്കളേ.. നാം മുന്നോട്ട്}
വര്‍ഗീയത പല വര്‍ ണ്ണത്തിലും കുള്ളന്‍ ആയും  പൂഞ്ഞാറില്‍ നിന്നും ചെന്നിത്തലയില്‍ നിന്നും വരും,  അമേരിക്കയില്‍  വെളുമ്പന്‍ ആയും ജെര്‍മനിയില്‍  നാസികള്‍  ആയും വരും  ഇവരെ ചുമക്കാന്‍ പലരും പല വിഡ്ഢി വേഷത്തിലും, കുപ്പായത്തില്‍  പൊതിഞ്ഞും, അനിമ പിടിച്ച പോലെ  രാഹുല്‍ എന്ന പേരിലും പൂണുല്‍  ചുറ്റിയും  കോന്ത ഉരുട്ടിയും വരും.
 മനുഷ സ്നേഹികള്‍ ഒന്നിക്കുക. ബുദ്ടിയുള്ള സ്ത്രികള്‍ ഒന്നിക്കുക. എല്ലാ തിരഞ്ഞെടുപ്പിലും ഇവരെ തോല്‍പ്പിച്ചു  ഓടിക്കുക.
andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക