Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത രണ്ടാം വാര്‍ഷികം: മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യാതിഥി

Published on 09 October, 2018
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത രണ്ടാം വാര്‍ഷികം: മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യാതിഥി

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം വാര്‍കാഘോഷത്തില്‍ മുഖ്യാതിഥിയായി തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പങ്കെടുക്കും. 
രാവിലെ 11ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ ജോസഫ് സ്രാന്പിക്കലും മുഖ്യകാര്‍മികത്വം വഹിക്കും. 

തുടര്‍ന്നു വൈദിക അത്മായ പ്രതിനിധികളുടെ സംയുക്ത സമ്മേളനം നടക്കും. രൂപതയുടെ വളര്‍ച്ചയുടെ അടുത്തപടിയായി മിഷന്‍ സെന്ററുകളെക്കുറിച്ചും ബൈബിള്‍ കലോത്സവം, രണ്ടാം അഭിഷേകാഗ് നി കണ്‍വന്‍ഷന്‍ തുടങ്ങിയവയെക്കുറിച്ചും സമ്മേളനം വിലയിരുത്തും. രൂപതയുടെ വിവിവിധ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും വിവിധ സ്ഥലങ്ങളില്‍നിന്നുള്ള അല്‍മായ പ്രതിനിധികളും തിരുക്കര്‍മങ്ങളിലും സമ്മേളനത്തിലും സംബന്ധിക്കും.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക