Image

ഷാര്‍ജയില്‍ ഏകത നവരാത്രിമണ്ഡപം സംഗീതോത്സവം

Published on 09 October, 2018
ഷാര്‍ജയില്‍ ഏകത നവരാത്രിമണ്ഡപം സംഗീതോത്സവം

ഷാര്‍ജ: ഏഴാമത് ഏകതാ നവരാത്രിമണ്ഡപം സംഗീതോത്സവത്തിനു ഇന്ന് തിരി തെളിയും.
ഷാര്‍ജ റയാന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിനാണ് ഉദ്ഘാടനം. സംഗീത രംഗത്തെ പ്രമുഖര്‍, ഏകതയുടെ ഭാരവാഹികള്‍ എന്നിവര്‍ അണിനിരക്കുന്ന ഈ ചടങ്ങിന് ശേഷം ജയകൃഷ്ണന്‍ ഉണ്ണിയുടെ സംഗീതാര്‍ച്ചനയും നടക്കും. 

തുടര്‍ച്ചയായ ഒന്‍പതു ദിവസങ്ങളില്‍ വൈകുന്നരം 6 മുതല്‍ രാത്രി 10 വരെയാണ് സംഗീതാര്‍ച്ചന. ഭാരതത്തില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറോളം കലാകാരന്മാരാണ് സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കും. 

തിരുവനന്തപുരം നവരാത്രി സംഗീതോത്സവത്തിന്റെ അതെ മാതൃകയില്‍ തന്നെയാണ്
ഏകതാ നവരാത്രി മണ്ഡപ സംഗീതോത്സവം സംഘടിപ്പിക്കുന്നത്. മഹാരാജാവ്
സ്വാതിതിരുനാള്‍ ചിട്ടപ്പെടുത്തിയ നവരാത്രി കൃതി സമര്‍പ്പണം സംഗീതോത്സവത്തിന്റെ മുഖ്യാകര്‍ഷണമാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ണൂര്‍ സി രഘുനാഥ്, കമുകറ
ശ്രീലേഖ, മനോജ് നെല്ലിക്കല്‍, വിദ്യാലക്ഷ്മി അയ്യര്‍, ഹംസഗായത്രി
ശിവകുമാര്‍, കുരീപ്പുഴ നന്ദകുമാര്‍, മീര ഹരി എന്നിവര്‍ നടത്തുന്ന സംഗീതാര്‍ച്ചന
നടക്കും. അവസാന ദിവസമായ ഒക്ടോബര്‍ 18 നു ഏകതാ പ്രവാസി ഭാരതീയ
പുരസ്‌കാര ജേതാവായ ശങ്കരന്‍ നമ്പൂതിരിയുടെ സംഗീതാര്‍ച്ചനയോടു കൂടി
സംഗീതോത്സവത്തിനു വിരാമമാകും.

വിജയദശമി നാളില്‍ നവരാത്രി മണ്ഡപം സംഗീതോത്സവത്തിനാല്‍ പരിപാവനമായ
വേദിയില്‍ വിദ്യാരംഭചടങ്ങുകള്‍ നടക്കുന്നതാണ്. പദ്മശ്രീ ലക്ഷ്മികുട്ടിയമ്മ (വനമുത്തശി,
വിഷചികിത്സയില്‍ അഗ്രഗണ്യ ), ഡോ. സതീഷ് കൃഷ്ണ (അല്‍ ഖാസ്മി ഹോസ്പിറ്റല്‍
ന്യൂറോസര്‍ജറി വിഭാഗം മേധാവി ), നീര രവീന്ദ്രന്‍ (ഹെഡ്മിസ്ട്രസ് പ്രോഗ്രസീവ് സ്‌കൂള്‍
), മുരളി മംഗലത്ത് (അല്‍ അമീര്‍) സ്‌കൂള്‍ മലയാള വിഭാഗം,എഴുത്തുകാരന്‍ ), രാജീവന്‍
മാഷ് (ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ), പ്രഫ. അനന്തനാരായണബാബു എന്നിങ്ങനെ പ്രമുഖര്‍
നയിക്കുന്ന വിദ്യാരംഭം രാവിലെ 5. 30 മുതല്‍ 10. 30 വരെ നടക്കും. 

സംഗീതത്തില്‍ വിദ്യാരംഭം നടത്തേണ്ടവര്‍ക്ക് ഏകതാ പ്രവാസി ഭാരതീയ പുരസ്‌കാരം ലഭിച്ച
ശങ്കരന്‍ നമ്പൂതിരി, പ്രശസ്ത വയലിനിസ്റ്റ് ഈശ്വര വര്‍മ്മ, യുഎഇ ലെ
പ്രഗത്ഭരായ സംഗീത അധ്യാപകരും നയിക്കുന്ന വിദ്യാരംഭ ചടങ്ങുകളില്‍
പങ്കെടുക്കാവുന്നതാണ്.

റിപ്പോര്‍ട്ട്: പി.കെ. ബാബു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക