Image

നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10ന് നടത്തും

Published on 09 October, 2018
നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10ന് നടത്തും
തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി അടുത്ത മാസം 10ന് നടത്താന്‍ തീരുമാനിച്ചു. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തിയതി പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച നടക്കേണ്ട വള്ളംകളി പ്രളയദുരന്തത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. കുട്ടനാടിന്റെയും ടൂറിസം മേഖലയുടേയും പുനര്‍ജ്ജീവനം ലക്ഷ്യമിട്ടാണ് വള്ളംകളി നടത്തുക.

ആര്‍ഭാടങ്ങള്‍ കുറച്ചുകൊണ്ടാകും മത്സരം സംഘടിപ്പിക്കുക. രണ്ടാം ശനിയാഴ്ച തന്നെ വേണമെന്ന പൊതുഅഭിപ്രായത്തെ തുടര്‍ന്നാണ് നവംബര്‍ 10ാം തിയതിയാക്കിയത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക