Image

പ്രളയക്കെടുതിയില്‍ ചെങ്ങന്നൂരിനൊപ്പം

Published on 09 October, 2018
പ്രളയക്കെടുതിയില്‍ ചെങ്ങന്നൂരിനൊപ്പം
നൂറ്റാണ്ടിനെ നടുക്കിയ പ്രളയക്കെടുതില്‍ തകര്‍ന്നടിഞ്ഞ ചെങ്ങന്നൂര്‍ നിവാസികളെ സമാശ്വസിപ്പിക്കാന്‍ ന്യൂയോര്‍ക്കിലുള്ള ചെങ്ങന്നൂര്‍ അസോസിയേഷന്റെ ഭാരവാഹികള്‍ രംഗത്തെത്തി. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് അടിയന്തരമായി കൂടിയ യോഗത്തില്‍ വച്ചു ചെങ്ങന്നൂര്‍ നിവാസികളെ സഹായിക്കാനായി 10 ലക്ഷം രൂപയുടെ ഫണ്ട് സമാഹരിക്കുന്നതിനായി തീരുമാനിച്ചു. തുടര്‍ന്നു ചെങ്ങന്നൂര്‍ അസോസിയേഷന്‍ സെക്രട്ടറി മത്തായി മാത്യുവിന്റെ നേതൃത്വത്തില്‍ നേരിട്ട് ചെങ്ങന്നൂരില്‍ എത്തിയ അര്‍ഹതയുള്ള അപേക്ഷകരെ കണ്ടെത്തി ധനസഹായം വിതരണം ചെയ്തു.

അതിഭയങ്കരമായ വെള്ളപ്പൊക്കത്തില്‍ വീട് തകര്‍ന്നവരും, തൊഴില്‍ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവരും സഹായങ്ങള്‍ ലഭിച്ചവരില്‍ ഉള്‍പ്പെടും.

ചെങ്ങന്നൂര്‍ വൈ.എം.സി.എയില്‍ വച്ചു സെപ്റ്റംബര്‍ 28-നു വെള്ളിയാഴ്ച കൂടിയ ലളിതമായ യോഗത്തില്‍ വച്ചാണ് സഹായം വിതരണം ചെയ്തത്. ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് ടോം മുരിയ്ക്കുംമൂട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂര്‍, എം.വി. ഗോപകുമാര്‍, എം.എച്ച്. റഷീദ്, അഡ്വ. എബി കുര്യാക്കോസ്, രാജന്‍ കണ്ണാട്ട് എന്നിവര്‍ സംസാരിച്ചു. ചെങ്ങന്നൂര്‍ അസോസിയേഷന്‍ സെക്രട്ടറി മത്തായി മാത്യു സ്വാഗതം ആശംസിച്ചു.

വെള്ളപ്പൊക്ക കെടുതിയില്‍ കഷ്ടതയനുഭവിക്കുന്ന പ്രദേശങ്ങളില്‍ നിന്നും വാര്‍ഡ് അടിസ്ഥാനത്തില്‍ രണ്ടുപേര്‍ക്കും, ചെങ്ങന്നൂരിന്റെ സമീപ പ്രദേശങ്ങളായ പാണ്ടനാട്, കല്ലിശേരി, ഇടനാട് തുടങ്ങിയ സ്ഥലങ്ങളില്‍ വസിക്കുന്ന അമ്പതോളം പേര്‍ക്കുമാണ് സഹായം എത്തിക്കാന്‍ സാധിച്ചത്.

സഹജീവികളുടെ കഷ്ടതയില്‍ സമയോചിതമായി ഇടപെട്ട് ചെറിയതെങ്കിലും ഉടനടി സഹായം നേരിട്ട് നല്‍കുവാന്‍ കഴിഞ്ഞതില്‍ ചെങ്ങന്നൂര്‍ അസോസിയേഷന്റെ ന്യൂയോര്‍ക്കിലുള്ള ഭാരവാഹികള്‍ പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു.

സലീം (914 643 3700).
പ്രളയക്കെടുതിയില്‍ ചെങ്ങന്നൂരിനൊപ്പം
Join WhatsApp News
Renji 2018-10-11 11:50:51
How much money distributed? Very clever reporting!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക